ഷെയ്ൻ നിഗം നായകനാകുന്ന 'ഹാൽ' എന്ന ചിത്രം സെൻസർ ബോർഡുമായുള്ള നിയമപോരാട്ടങ്ങൾക്കൊടുവിൽ ഡിസംബർ 25-ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും. വീര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് റിലീസ്.

ഷെയ്ൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഹാൽ' വിവാദങ്ങള്‍ക്കൊടുവിൽ തിയറ്ററുകളിലേക്ക്. ചിത്രം ഡിസംബർ 25ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തും. യുഎ 16+ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വീരയാണ്. സിനിമയിലെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശവുമായി സെൻസർ ബോർഡ് എത്തിയതോടെയാണ് ചിത്രം ഏറെ വാർത്താപ്രാധാന്യം നേടിയത്. പിന്നാലെ നടന്ന നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് സിനിമ തിയറ്ററിലെത്തുന്നത്.

സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാർട്നർ. ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി ആണ്.

ഛായാഗ്രഹണം: രവി ചന്ദ്രൻ, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്, ആർട്ട് ഡയറക്ടർ: നാഥന്‍, പ്രശാന്ത് മാധവ്, പ്രൊജക്റ്റ്‌ ഡിസൈനര്‍: ഷംനാസ് എം അഷ്‌റഫ്‌, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണ, തൻവീർ അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോറിയോഗ്രഫി: സാൻഡി, ഷെരീഫ് മാസ്റ്റർ, ദിനേശ് മാസ്റ്റർ, മാനിഷാദ, ഗാനരചന: വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ, അബി, സ്റ്റിൽസ്: എസ് ബി കെ ഷുഹൈബ്, രാജേഷ് നടരാജൻ, സൗണ്ട് ഡിസൈൻ: അനെക്സ് കുര്യൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, വിഎഫ്എക്സ്: ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോസ്, ഡിഐ: കളർപ്ലാനറ്റ്, ചീഫ് അസോ. ഡയറക്ടർ: മനീഷ് ഭാർഗ്ഗവൻ, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ എസ് വിജയ്, പ്രൊജക്ട് കോ-ഓ‍ര്‍ഡിനേറ്റർ: ജിബു.ജെടിടി, ഷിസാദ്, പബ്ലിസിറ്റി ഡിസൈൻസ്: ടെന്‍ പോയിന്‍റ്, വിതരണം: ജെവിജെ റിലീസ് ത്രൂ രാജ്‍സാഗർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാര്‍സ് ഫിലിംസ്, പി ആർ ഒ: വാഴൂര്‍ ജോസ്, ആതിര ദിൽജിത്ത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്