
ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്ത് നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. പ്രമുഖ ഐടി കമ്പനി യുഎസ്ടി ഗ്ലോബലിന്റെ സഹായത്തോടെയുള്ള ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള പത്തോളം ഭിന്നശേഷിക്കാരായ ആളുകൾക്കാണ് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തത്.
നേരത്തെ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മമ്മൂട്ടി കൊച്ചിയിൽ നിർവഹിച്ചിരുന്നു. അതിന്റെ ഭാഗമായാണ് മലപ്പുറം ജില്ലയിൽ ചടങ്ങ് സംഘടിപ്പിച്ചത്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്‍റെ ഇത്തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കേരളത്തിനും പ്രയോജനം ചെയ്യുന്നുണ്ടെന്നും അവ ഒത്തിരിയേറെ സന്തോഷം തരുന്നുണ്ടെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇതുപോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനുള്ള മമ്മൂട്ടിയുടെ മനസ്സിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, വാഹിദ് മാവുങ്കൽ, പ്രൊജക്റ്റ് ഓഫീസർ അജ്മൽ ചക്കരപ്പാടം എന്നിവർ സംസാരിച്ചു. കെയർ ആൻഡ് ഷെയറിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾക്കും ചടങ്ങിൽ അഭിനന്ദനം ലഭിച്ചു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കലാം കുന്നുംപുറം, മലപ്പുറം ജില്ലാ പ്രസിഡന്റ് ഷമീർ വളാഞ്ചേരി, സെക്രട്ടറി ഷമീർ മഞ്ചേരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
WATCH >> "മമ്മൂക്ക പറഞ്ഞത് ഞാന്‍ മറക്കില്ല"; മനോജ് കെ യു അഭിമുഖം: വീഡിയോ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ