ആര്‍ഡിഎക്സ് ആവേശമാക്കിയ അൻപറിവ് ആദ്യമായി സംവിധായകനാകുന്നു, നായകനായി ലോകേഷ് കനകരാജ്?

Published : Sep 14, 2023, 10:26 AM IST
ആര്‍ഡിഎക്സ് ആവേശമാക്കിയ അൻപറിവ് ആദ്യമായി സംവിധായകനാകുന്നു, നായകനായി ലോകേഷ് കനകരാജ്?

Synopsis

ലോകേഷ് കനകരാജിനൊപ്പം ഹിറ്റ് സംഗീത സംവിധായകനും പ്രധാന വേഷത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.  

സംവിധായകൻ ലോകേഷ് കനകരാജിനൊപ്പം കൈകോര്‍ക്കാൻ ആരും ആഗ്രഹിക്കും. വിക്രം വമ്പൻ വിജയത്തിലെത്തിച്ച ശേഷം വിജയ്‍യെ നായകനാക്കി ലിയോയാണ് ലോകേഷ് കനകരാജ് ഒരുക്കുന്നത്. തലൈവര്‍ 171 എന്ന ഒരു ചിത്രവും ലോകേഷ് കനകരാജിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് നടനാകുന്നു എന്ന വാര്‍ത്തയാണ് തമിഴകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

വിജയ് നായകനായ മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ഒരു കാമിയോ വേഷത്തില്‍ ലോകേഷ് കനകരാജ് എത്തിയിരുന്നു. ആക്ഷൻ കൊറിയോഗ്രാഫറായ അൻപറിവ് ആദ്യമായി സംവിധാനം ചെയ്യുമ്പോള്‍ പ്രധാന വേഷത്തില്‍ എത്തുക ലോകേഷ് കനകരാജാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്താണ് പ്രമേയം എന്ന് വ്യക്തമല്ല. അടുത്തിടെ ഒട്ടനവധി ഹിറ്റുകളുടെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറും ലോകേഷ് കനകരാജിനൊപ്പം ഒരു പ്രധാന വേഷത്തില്‍ ഉണ്ടാകും എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അൻപുണി, അറിവുമണി എന്നീ ഇരട്ട സഹോദരൻമാരാണ് അൻപറിവ് എന്ന പേരില്‍ അറിയപ്പെടുന്നത്. കെജിഎഫ്‍: ചാപ്റ്റര്‍ ഒന്നിലൂടെ ദേശീയ അവാര്‍ഡും അൻപറിവ് നേടിയിരുന്നു. ഇടിപ്പടമായി എത്തി ആര്‍ഡിഎക്സിന്റെ ആക്ഷൻ രംഗങ്ങളും കൊറിയോഗ്രാഫി ചെയ‍്‍തത് അൻപറിവായിരുന്നു. കെജിഎഫ്: ചാപ്റ്റര്‍ 2, വിക്രം സിനിമകളുടെ സ്റ്റണ്ട് കൊറിയോഗ്രാഫറായ അൻപറിവാണ് റിലീസ് ചെയ്യാനുള്ള സലാര്‍, ലിയോ, അയലാൻ, കല്‍ക്കി 2898 എഡി എന്നിവയുടെയും ആക്ഷൻ ഡയറക്ടര്‍മാര്‍.

അനിരുദ്ധ് രവിചന്ദറാകട്ടെ തമിഴകവും കടന്ന് ബോളിവുഡിലും എത്തിയിരിക്കുന്നു. ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഷാരൂഖ് ഖാൻ ചിത്രം ജവാനിലെ പാട്ടുകള്‍ ഒരുക്കിയത് അനിരുദ്ധ് രവിചന്ദറായിരുന്നു. ജയിലറില്‍ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തില്‍ എത്തിയ പാട്ടുകളെല്ലാം വൻ ഹിറ്റുകളായിരുന്നു. ലിയോയുടേതായി പുറത്തുവിട്ട ഗാനം അനിരുദ്ധിന്റെ സംഗീതത്തില്‍ ഉള്ളതാണ്.

Read More: വൻ ഹിറ്റായ ഗദര്‍ 2 ഒടിടിയിലേക്ക്, ജവാന്റെ കുതിപ്പില്‍ പുതിയ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്