മമ്മൂട്ടി കഴിക്കുന്നത് എന്തൊക്കെ? താരത്തിന്‍റെ ഡയറ്റ് പ്ലാന്‍ വെളിപ്പെടുത്തി പ്രമുഖ ഡയറ്റീഷ്യന്‍

Published : May 18, 2025, 11:43 AM IST
മമ്മൂട്ടി കഴിക്കുന്നത് എന്തൊക്കെ? താരത്തിന്‍റെ ഡയറ്റ് പ്ലാന്‍ വെളിപ്പെടുത്തി പ്രമുഖ ഡയറ്റീഷ്യന്‍

Synopsis

മഹേഷ് നാരായണന്‍ ചിത്രവും കളങ്കാവലുമാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍

സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ ആരോ​ഗ്യകാര്യങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധ പുലര്‍ത്തുന്ന താരങ്ങളിലൊരാളാണ് മമ്മൂട്ടി. അദ്ദേഹത്തിന്‍റെ ആഹാര, വ്യായാമ രീതികളെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പ്രചോദനമാണ് ആരോ​ഗ്യ പരിചരണത്തില്‍ പലപ്പോഴും മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് വിശദീകരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഡയറ്റീഷ്യല്‍ നതാഷ മോഹന്‍. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിക്കൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് നതാഷ അദ്ദേഹത്തിന്‍റെ ആഹാര രീതികളെക്കുറിച്ച് പറയുന്നത്.

മമ്മൂട്ടിയുടെ ജീവിത രീതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡയറ്റ് പ്ലാന്‍ ടിപ്പ്സ് എന്ന മുഖവുരയോടെയാണ് അവര്‍ പ്ലാന്‍ വിവരിക്കുന്നത്. അത് ഇങ്ങനെ...

1. സമീകൃത ആഹാരം: പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകൾ, കോംപ്ലെക്സ് കാർബോഹൈഡ്രേറ്റുകൾ എന്നിവ ഓരോ  തവണത്തെ ആഹാരത്തിലും ഉൾപ്പെടുത്തുക.

2. ജലാംശം: ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിൽ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ദിവസത്തില്‍ ഉടനീളം അദ്ദേഹം ധാരാളം വെള്ളം കുടിക്കാറുണ്ട്. ഒപ്പം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നു. 

3. പോഷക ആഗിരണം: പരമാവധി പോഷകങ്ങൾക്കും ആന്റിഓക്‌സിഡന്റുകൾക്കും വേണ്ടി നിറമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.

4. ഭക്ഷണ നിയന്ത്രണം: മിതത്വം പ്രധാനമാണ്, ഇത് രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ ആരോഗ്യകരമായ 
ശരീരഭാരം നിലനിർത്താൻ സഹായിക്കുന്നു.

5. പൂര്‍ണ്ണ ഭക്ഷണം (Whole Foods) : മികച്ച ഊർജ്ജ നിലയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും പൂർണ്ണവും സംസ്കരിച്ചിട്ടില്ലാത്തതുമായ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പഞ്ചസാരയും ജങ്ക് ഫുഡും കഴിക്കുന്നത് കുറയ്ക്കുക.

6. പതിവ് ഭക്ഷണം: ഊർജ്ജ നില സ്ഥിരമായി നിലനിർത്താനും ഭക്ഷണത്തോടുള്ള ആസക്തി ഒഴിവാക്കാനും കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുക. ഇടയ്ക്ക് വിശക്കുന്നപക്ഷം ചെറിയ ലഘുഭക്ഷണങ്ങൾ ഉൾപ്പെടുത്താം.

7. മൈന്‍ഡ്‍ഫുള്‍ ഈറ്റിം​ഗ്: ആസ്വദിച്ച് കഴിക്കുന്നത് ശീലമാക്കുക. വിശപ്പിന്റെ സൂചനകളിൽ ശ്രദ്ധിച്ച് ഓരോ ഭക്ഷണവും ആസ്വദിച്ച് കഴിക്കുക. ഇത് ദഹനം മെച്ചപ്പെടുത്തും.

8. സജീവമായ ജീവിതശൈലി: മെച്ചപ്പെട്ട ഫലങ്ങള്‍ക്ക് മികച്ച ആഹാര രീതിക്കൊപ്പം സ്ഥിരമായ ശാരീരിക പ്രവര്‍ത്തനങ്ങളും ആവശ്യമുണ്ട്. അത് ചെയ്യുന്ന ആളാണ് മമ്മൂട്ടി. അതായത് ആഹാരത്തിനൊപ്പം വ്യായാമവും പ്രധാനമാണെന്ന് ചുരുക്കം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു