ഗാനഗന്ധര്‍വ്വന് 'യു' സര്‍ട്ടിഫിക്കറ്റ്, രണ്ട് മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യം

By Web TeamFirst Published Sep 23, 2019, 10:07 PM IST
Highlights

'പഞ്ചവര്‍ണ്ണതത്ത'യ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ഗാനമേളകളില്‍ ഗായകനായ ഉല്ലാസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഈ മാസം 27ന് തീയേറ്ററുകളില്‍.
 

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന 'ഗാനഗന്ധര്‍വ്വ'ന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. സെന്‍സറിംഗ് പൂര്‍ത്തിയായപ്പോള്‍ 2 മണിക്കൂര്‍ 20 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന 'കലാസദന്‍ ഉല്ലാസ്' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഴകപ്പന്‍. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് ലിജോ പോള്‍. ഈ മാസം 27ന് തീയേറ്ററുകളിലെത്തും.

.’s Censored with U Certificate, run time 2 hours 20 minutes. Releasing On September 27. pic.twitter.com/rNLRV75l27

— Sreedhar Pillai (@sri50)

ജയറാമിനെ നായകനാക്കി ഒരുക്കിയ 'പഞ്ചവര്‍ണ്ണതത്ത'യിലൂടെയാണ് രമേശ് പിഷാരടി സിനിമാ സംവിധാന രംഗത്തേക്ക് വരുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു.

click me!