അടൂര്‍ ഗോപാലകൃഷ്‍ണന്റെ സംവിധാനത്തില്‍ മമ്മൂട്ടി, പദയാത്ര എങ്ങനെയുണ്ടാകുമെന്ന് ഇന്നറിയാൺ.

Published : Sep 12, 2026, 09:19 AM IST
Mammootty

Synopsis

മമ്മൂട്ടിയുടെ പദയാത്രയുടെ അപ്‍ഡേറ്റ് പുറത്ത്.

മൂന്ന് പതിറ്റാണ്ടിനു ശേഷം അടൂർ ഗോപാലകൃഷ്‍ണനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമായ പദയാത്ര റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻറെ ട്രെയ്‌ലർ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് രാത്രി 8.55 ന് പുറത്തറിങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. പദയാത്ര എങ്ങനെയുണ്ടായിരിക്കുമെന്നതിന്റെ സൂചനകള്‍ ഇന്നറിയാം എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. 1993 ൽ പുറത്തിറങ്ങിയ 'വിധേയൻ' ആയിരുന്നു മമ്മൂട്ടി- അടൂർ കൂട്ടുകെട്ടിൽ പുറത്തറിങ്ങിയ അവസാന ചിത്രം. മമ്മൂട്ടി കമ്പനിയാണ് പദയാത്രയുടെ നിർമ്മാണം. ചിത്രം ഉടൻ തിയേറ്ററുകിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഗ്രേസ് ആന്റണിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഷെഹ്‌നാഥ്‌ ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി മുജീബ് മജീദ് ആണ് സംഗീതമൊരുക്കുന്നത്.

മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. അനന്തരം (1987), മതിലുകള്‍ (1990), വിധേയന്‍ (1993) എന്നിവയാണ് ഇതിനകം ചെയ്ത മൂന്ന് ചിത്രങ്ങള്‍. ഇതില്‍ മതിലുകളിലും വിധേയനിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മമ്മൂട്ടി ആയിരുന്നു. മതിലുകളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ആയാണ് മമ്മൂട്ടി അഭിനയിച്ചത്. ഈ രണ്ട് ചിത്രങ്ങളിലെയും അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങള്‍ മമ്മൂട്ടിയെ തേടി എത്തിയിരുന്നു.

അനന്തരത്തില്‍ അശോകന്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സക്കറിയ എഴുതിയ ഭാസ്കര പട്ടേലരും എന്‍റെ ജീവിതവും എന്ന നോവെല്ലയെ ആസ്പദമാക്കിയാണ് അടൂര്‍ വിധേയന്‍റെ തിരക്കഥ ഒരുക്കിയത്. അതേസമയം 32 വര്‍ഷത്തിന് ശേഷം പദയാത്രയിലൂടെ ഈ കോമ്പോ വീണ്ടും എത്തുമ്പോള്‍ അത് എത്തരത്തിലുള്ള ചിത്രം ആയിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം കൂടിയാണ് പദയാത്ര.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പാൻ ഇന്ത്യൻ ചിത്രം 'സ്വയംഭൂ'വിലെ ഭൂമിയായി സംയുക്ത; ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്
ജോഷിമാത്യുവിന്‍റെ 'ദൈവത്താൻകുന്ന്' സെപ്റ്റംബർ 18 ന് തിയറ്ററുകളില്‍