മമ്മൂക്ക ഇങ്ങുവന്നേയെന്ന് വിളിച്ച കുഞ്ഞ് ആരാധികയ്‍ക്ക് താരത്തിന്റെ ഫ്ലയിംഗ് കിസ്, വീഡിയോയുമായി രമേഷ് പിഷാരടി

Published : Jun 13, 2019, 12:43 PM IST
മമ്മൂക്ക ഇങ്ങുവന്നേയെന്ന് വിളിച്ച കുഞ്ഞ് ആരാധികയ്‍ക്ക് താരത്തിന്റെ ഫ്ലയിംഗ് കിസ്, വീഡിയോയുമായി രമേഷ് പിഷാരടി

Synopsis

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധര്‍വൻ. ഗാനഗന്ധര്‍വൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധര്‍വൻ. ഗാനഗന്ധര്‍വൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.  ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയ്‍ക്കുണ്ടായ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടി അഭിനയിക്കുന്ന രംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പുകള‍ക്കിടെയാണ് ഒരു കുഞ്ഞു ആരാധികയുെ വിളി. മമ്മൂക്ക മമ്മൂക്ക ഇങ്ങ് വന്നേ എന്നായിരുന്നു ആരാധിക പറയുന്നത്. കുഞ്ഞിന് മമ്മൂട്ടി ഒരു ഫ്ലയിംഗ് കിസ്സും നല്‍കി. എന്തായാലും മമ്മൂട്ടിയുടെ കുഞ്ഞ് ആരാധികയ്‍ക്കും ഇപ്പോള്‍ ആരാധകര്‍ ഏറുകയാണ്. രമേഷ് പിഷാരടി സാമുഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ വൈറലാകുകകയാണ്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സലിംകുമാര്‍, ഹരീഷ് കണാരൻ, സുരേഷ് കൃഷ്‍ണ, മണിയൻ പിള്ള തുടങ്ങിയവരും ചിത്രത്തിലുണ്ട്. വന്ദിതയാണ് നായിക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജീത്തു ജോസഫ് ഷോ റണ്ണറായി 'സീക്രട്ട് സ്റ്റോറീസ്: റോസ്‍ലിൻ' ജിയോ ഹോട്ട്സ്റ്റാറിൽ; ട്രെയിലർ പുറത്ത്
തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ തിളങ്ങി മലയാളികൾ; പോകുന്ന ട്രാക്ക് ശരിയെന്ന് മഞ്ജുവാര്യർ