'എന്‍റെ പേരില്‍ തമ്മില്‍ തല്ലരുത്': 20 ദിവസം മുന്‍പ് കിട്ടിയ സന്യാസി സ്ഥാനം രാജിവച്ച് നടി മംമ്ത കുല്‍ക്കര്‍ണി

Published : Feb 10, 2025, 07:16 PM IST
'എന്‍റെ പേരില്‍ തമ്മില്‍ തല്ലരുത്': 20 ദിവസം മുന്‍പ് കിട്ടിയ സന്യാസി സ്ഥാനം രാജിവച്ച് നടി മംമ്ത കുല്‍ക്കര്‍ണി

Synopsis

കിന്നർ അഖാഡയിലെ മഹാമണ്ഡലേശ്വർ സ്ഥാനം മംമ്ത കുൽക്കർണി രാജിവച്ചു. 

പ്രയാഗ്രാജ്: സന്യാസി സമൂഹമായ കിന്നർ അഖാഡയിലെ മഹാമണ്ഡലേശ്വര്‍ സ്ഥാനം ഔദ്യോഗികമായി രാജിവച്ച് ബോളിവുഡ് താരം മംമ്ത കുൽക്കർണി. തിങ്കളാഴ്ച പങ്കിട്ട സോഷ്യല്‍ മീഡിയ വീഡിയോയിലൂടെയാണ് സന്യാസി സമൂഹത്തിലെ സ്ഥാനം മുന്‍കാല ബോളിവുഡ് നടി രാജിവച്ചത്. 

സന്യാസി സമൂഹമായ കിന്നർ അഖാഡയിലെ ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായൺ ത്രിപാഠിയും സന്യാസി സമൂഹത്തിന്‍റെ സ്ഥാപകൻ ഋഷി അജയ് ദാസും തമ്മിൽ മംമ്ത കുൽക്കർണിക്ക് മഹാമണ്ഡലേശ്വര്‍ സ്ഥാനം നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ഈ രാജി നീണ്ടുപോയത്. 

എന്നാല്‍ നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം രോഷം തിളച്ചതോടെയാണ് മംമ്ത ഒരു വീഡിയോ പങ്കുവെച്ച് മഹാമണ്ഡലേശ്വര് സ്ഥാനം രാജിവെച്ചിരിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. 

ഞാൻ മഹാമണ്ഡലേശ്വര്‍ സ്ഥാനം രാജിവെക്കുന്നു.എന്‍റെ പദവി കാരണം രണ്ട് കൂട്ടരും തമ്മിൽ നടക്കുന്ന വഴക്ക് ശരിയല്ല. 25 വർഷമായി ഞാൻ സാധ്വിയാണ്, ഞാൻ അത് തുടരും. മഹാമണ്ഡലേശ്വരെന്ന നിലയിൽ എനിക്ക് ലഭിച്ച  ബഹുമതിയുടെ പേരില്‍ എന്നെ കുറ്റപ്പെടുത്തുന്നവര്‍ 25 വർഷം നീന്തൽ പഠിച്ച ശേഷം വീണ്ടും കുട്ടികളെ പഠിപ്പിക്കാൻ പറഞ്ഞതിന് തുല്യമാണ്. ശങ്കരാചാര്യനോ മറ്റാരെങ്കിലുമോ ആകട്ടെ എന്നെ മഹാമണ്ഡലേശ്വരനായി നിയമിച്ചതിൽ പലർക്കും പ്രശ്‌നങ്ങളുണ്ടായതായി ഞാന്‍ മനസിലാക്കിയിട്ടുണ്ട് - വീഡിയോയില്‍ മംമ്ത കുൽക്കർണി പറഞ്ഞു.

കിന്നർ അഖാഡയിലെ സന്യാസി സമൂഹത്തിലെ നിരവധി സന്യാസിമാർ മംമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വരിയായി എതിർത്തിരുന്നു. തുടര്‍ന്ന് സന്യാസി സമൂഹം സ്ഥാപകന്‍ ഋഷി അജയ് ദാസ്, നടി മംമ്ത കുൽക്കർണിയേയും അവരെ പദവിയിലേക്ക് നിയമിച്ച ലക്ഷ്മി നാരായൺ ത്രിപാഠിയേയും സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. 

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. 2017ൽ അഖാഡയിൽ നിന്ന് തന്നെ പുറത്താക്കിയ അജയ് ദാസ് ആരാണ് മംമ്തയെ മഹാമണ്ഡലേശ്വര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ലക്ഷ്മിനാരായണ ത്രിപാഠി പറഞ്ഞിരുന്നു. 

നേരത്തെ മുമ്പ് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും മംമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വരന്‍ എന്ന സ്ഥാനം നല്‍കി സന്യാസി സമൂഹത്തില്‍ ചേര്‍ത്തത്  കിന്നർ അഖാഡയുടെ തത്വങ്ങളെ ത്രിപാഠി അട്ടിമറിച്ചതായി അജയ് ദാസ് ആരോപിച്ചു. മംമ്ത കുൽക്കർണി സന്യാസി പദം സ്വീകരിച്ചത് നിലനില്‍ക്കില്ലെന്നാണ് അജയ് ദാസ് വിശദീകരിച്ചത്. 

ആചാര്യ ലക്ഷ്മി നാരായൺ ത്രിപാഠി മഹാ കുംഭ വേളയിൽ  മംമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വരയായി പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു.   1990-കളിലെ ജനപ്രിയ ബോളിവുഡ് സിനിമകളിലെ വേഷങ്ങൾക്ക് പേരുകേട്ട മംമ്ത കുൽക്കർണി 2000-കളുടെ തുടക്കത്തിൽ സിനിമയില്‍ നിന്നും മറി നിന്നു. മയക്കുമരുന്ന് കേസില്‍ അടക്കം നടിയുടെ പേര് ഉയര്‍ന്നിരുന്നു. 

സന്യാസിയാകാൻ 10 കോടിയോ? ഗുരുവിന് ദക്ഷിണ നൽകാൻ രണ്ട് ലക്ഷം കടംവാങ്ങി: മംമ്ത കുൽക്കർണി

'സന്യാസിയായി പത്ത് ദിവസം തികച്ചില്ല'; നടി മംമ്ത കുൽക്കർണിയെ സന്യാസി സമൂഹം പുറത്താക്കി; കാരണം!
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി