മൂത്താശ്ശാരിയായി മാമുക്കോയ, ഉരുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Web Desk   | Asianet News
Published : Sep 27, 2021, 07:06 PM IST
മൂത്താശ്ശാരിയായി മാമുക്കോയ, ഉരുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Synopsis

മാമുക്കോയ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ഉരു.

മാമുക്കോയ വേറിട്ട വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ഉരു. ഇ എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ  ഫസ്റ്റ്  ലുക്ക് പോസ്റ്റർ എഴുത്തുകാരൻ കെ പി രാമനുണ്ണി റിലീസ് ചെയ്‍തു.  ഇ എം അഷ്‌റഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ചാലിയം തുരുത്തിലെ ഉരു നിർമാണ കേന്ദ്രത്തിനോ വെച്ച്  പി ഒ  ഹാഷിമിന് നൽകികൊണ്ടായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്.

ഇ എം അഷ്‌റഫിന്റെ ഉരു എന്ന ചിത്രം പറയുന്നത് ബേപ്പൂരിലെ ഉരു നിര്‍മാണത്തൊഴിലുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ കഥയാണ്. മൂത്താശാരി ആയിട്ടാണ് മാമുക്കോയ ചിത്രത്തില്‍ അഭിനയിക്കുന്നത്. മരത്തടി മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്‍ത മാമുക്കോയ തന്റെ ജീവിതാനുഭവങ്ങൾ കൂടി ഉരുവിൽ  പങ്കുവെക്കുന്നു .റിലീസിന് തയ്യാറായ ഉരുവിൽ മാമുകോയയ്ക്കു പുറമെ മഞ്‍ജു പത്രോസ്, അർജുൻ, ആൽബർട്ട് അലക്സ്  അനിൽ ബാബു, അജയ് കല്ലായി, രാജേന്ദ്രൻ തായാട്ട് ,  ഗീതിക , ശിവാനി, സാഹിർ പി കെ ,  പ്രിയ , എന്നിവരാണ് അഭിനേതാക്കൾ.

സാം പ്രൊഡക്ഷന്റെ ബാനറിൽ  ആണ് ചിത്രം നിര്‍മിക്കുന്നത്.

റിലീസ് ചടങ്ങിൽ നിർമാതാവ് മൻസൂർ പള്ളൂർ , അസ്സോസിയേറ്റ് ഡയറക്ടർ ഷൈജു ദേവദാസ് , എഡിറ്റർ ഹരി ജി നായർ , നാടൻ പാട്ടു ഗായകൻ ഗിരീഷ് ആമ്പ്ര എന്നിവർ സംബന്ധിച്ചു . ശ്രീകുമാർ പെരുമ്പടവം ഛായാഗ്രഹണം, കമൽ പ്രശാന്ത് സംഗീത സംവിധാനം ,ഗാന രചന പ്രഭാവർമ. എ സാബു , സുബിൻ എടപ്പകത്തു എന്നിവരാണ് സഹ നിർമാതാക്കൾ.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ