സൂരി ചിത്രം 'മണ്ടാടി' ഒടിടി റിലീസിനൊരുങ്ങുന്നു; എവിടെ കാണാം?

Published : Sep 29, 2026, 01:35 PM IST
Mandaadi starring Soori

Synopsis

സെപ്റ്റംബർ പത്തിന് തിയറ്ററുകളിൽ എത്തിയ സൂരി നായകനായ 'മണ്ടാടി' എന്ന തീരദേശ ആക്ഷൻ ഡ്രാമ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി നൂറ്റിയിരുപത്തിയഞ്ച് കോടിയിലധികം രൂപ ബോക്സ് ഓഫീസിൽ സ്വന്തമാക്കി. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത ചിത്രത്തിൽ മഹിമ നമ്പ്യാർ നായികയും സുഹാസ് വില്ലനുമായി എത്തുന്നു.

സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്‍തിരിക്കുന്ന 'മണ്ടാടി' സെപ്റ്റംബർ 10ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ 100 കോടിക്ക് മുകളിൽ സ്വന്തമാക്കിയ ചിത്രത്തിൽ സൂരിയുടെയും സുഹാസിന്റെയും മികച്ച പ്രകടനം തന്നെയാണ് ഏറ്റവും വലിയ പോസിറ്റിവ് എന്നാണു പ്രേക്ഷക പ്രതികരണം. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അപ്‌ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയായിരിക്കും ചിത്രം സ്ട്രീം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 8 മുതൽ ചിത്രം ലഭ്യമാവും.

മലയാളത്തിന്റെ പ്രിയ താരം മഹിമ നമ്പ്യാർ ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയിരിക്കുന്നത്. ചിത്രം ഐ മാക്സിലും റിലീസ് ചെയ്‍തിട്ടുണ്ട്. സെൽഫിക്ക് ശേഷം മതിമാരൻ പുകഴേന്തി ഒരുക്കിയചിത്രം കൂടിയാണിത്. ബോക്സ് ഓഫീസിലും ചിത്രം വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ആഗോള കളക്ഷനായി 125 കോടിക്ക് മുകളിലാണ് ഇതുവരെ ചിത്രം നേടിയത്.

മണ്ടാടി കേരളത്തില്‍ വിതരണം ചെയ്‍തിരിക്കുന്നത് ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. കടലോര പശ്‌ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുങ്ങിയത്. ഈ സെയിലിംഗ് ബോട്ട് മൽസരത്തിലെ, മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി. സൂരിയെ ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്.

സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവര്‍ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി വി പ്രകാശ് സംഗീതവും എസ് ആർ കതിർ ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്‍തത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നിവിൻ പോളിയുടെ 'യേഴു കടൽ യേഴു മലൈ' ഒക്ടോബർ 1ന് തിയറ്ററുകളിൽ
ജേസൺ സഞ്ജയ് ചിത്രം 'സിഗ്‍മ'യ്ക്ക് യു/എ സർട്ടിഫിക്കറ്റ്; റിലീസ് ഓക്ടോബർ 2ന്