Latest Videos

വമ്പൻ സിനിമകൾക്കൊപ്പം വന്ന ചെറിയ ചിത്രം; പ്രേക്ഷകപ്രീതി നേടി 'മന്ദാകിനി'

By Web TeamFirst Published May 26, 2024, 7:07 PM IST
Highlights

അൽത്താഫ് സലിം, വിനീത് തട്ടിൽ, അനാർക്കലി മരക്കാര്‍, സരിത കുക്കു അഭിനയിച്ച ചിത്രം

വമ്പൻ സിനിമകൾക്കൊപ്പം എത്തി പ്രേക്ഷകശ്രദ്ധ നേടിയ ഒരു ചെറിയ ചിത്രമാണ് മന്ദാകിനി. അൽത്താഫ് സലിം നായകനായി എത്തിയ ചിത്രത്തിൽ അനാർക്കലി മരക്കാര്‍ ആണ് നായിക. വ്യത്യസ്തമായ കഥാപശ്ചാത്തലത്തിൽ എത്തിയ ചിത്രം ആദ്യ ദിനം തന്നെ പ്രേക്ഷകരുടെ കൈയടി നേടി. വിനോദ് ലീല രചന, സംവിധാനം നിർവ്വഹിച്ച ചിത്രം ഹാസ്യം മേമ്പൊടിയാക്കി എത്തിയ ഒരു സ്ത്രീപക്ഷ സിനിമ എന്ന് പറയാം. വലിയ വാഗ്ദാനങ്ങളൊന്നും നല്‍കാതെയെത്തിയ ചിത്രം വളരെ പെട്ടെന്നാണ് പ്രേക്ഷകശ്രദ്ധ നേടിയത്. 

അൽത്താഫ് സലിം, വിനീത് തട്ടിൽ, അനാർക്കലി മരക്കാര്‍, സരിത കുക്കു തുടങ്ങിയ അഭിനേതാക്കളുടെ മിന്നുന്ന പ്രകടനമാണ് സിനിമയുടെ പ്ലസ് പോയിന്‍റുകളില്‍ ഒന്ന്. കോമഡി- ഫാമിലി ഗണത്തില്‍ പെടുന്ന ചിത്രത്തിന് ആദ്യാവസാനം ചിരി നിലനിർത്തി വളരെ എൻഗേജിംഗ് ആയി പോകാനാവുന്നുണ്ട്. അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പം സാങ്കേതിക മേഖലകളിലും ചിത്രം മികവ് പുലര്‍ത്തുന്നുണ്ട്. ഒരു കല്യാണദിവസം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രമാണ് മന്ദാകിനി. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് നിര്‍മ്മാണം. ബിബിൻ അശോക് ആണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.

അനാർക്കലി മരക്കാറിനും അൽത്താഫ് സലിമിനും പുറമെ ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനു നായർ, ചിത്രസംയോജനം ഷെറിൽ, കലാസംവിധാനം സുനിൽ കുമാരൻ, വസ്ത്രാലങ്കാരം ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ് മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ ആന്റണി തോമസ്, മനോജ്‌, സ്റ്റിൽസ് ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ ഓൾഡ് മങ്ക്സ്, മാർക്കറ്റിങ് ആൻഡ് ഓൺലൈൻ പ്രൊമോഷൻസ് ഒബ്സ്ക്യൂറ എന്‍റര്‍ടൈന്‍മെന്‍റ്സ്, മീഡിയ കോഡിനേറ്റർ ശബരി, പിആർഒ- എ എസ് ദിനേശ്.

ALSO READ : മലയാളികള്‍ക്ക് അഭിമാനിക്കാന്‍ മറ്റൊരു കാരണം കൂടി; ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ല്‍ അസീസ് നെടുമങ്ങാടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!