അൽത്താഫ് സലിം നായകന്‍; 'മന്ദാകിനി' ഇന്ന് മുതല്‍ തിയറ്ററുകളില്‍

Published : May 24, 2024, 08:20 AM IST
അൽത്താഫ് സലിം നായകന്‍; 'മന്ദാകിനി' ഇന്ന് മുതല്‍ തിയറ്ററുകളില്‍

Synopsis

നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്

സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ തിളങ്ങിയ അൽത്താഫ് സലിം നായകനായി എത്തുന്ന പുതിയ ചിത്രം മന്ദാകിനി ഇന്ന് റിലീസിനെത്തുകയാണ്. അനാർക്കലി മരക്കാര്‍ ആണ് നായികയായി എത്തുന്നത്. സ്വതസിദ്ധമായ ഹാസ്യശൈലിയിലുള്ള അഭിനയമാണ് അൽത്താഫ് സലിമിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരനായ അൽത്താഫ് നായകനായി എത്തുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് നാളെ തിയറ്ററുകളിൽ എത്തുന്നത്. അൽത്താഫ് സലിമിന്റെ ഇതുവരെ കാണാത്ത ഒരു മുഖമാണ് ഈ ചിത്രത്തിൽ കാണാനാവുകയെന്ന് അണിയറക്കാര്‍ പറയുന്നു.

അതേസമയം നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു കല്യാണദിവസം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ, സംവിധാനം  വിനോദ് ലീലയാണ്. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് നിർമ്മാണം. ബിബിൻ അശോക് ആണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.

അനാർക്കലി മക്കാറിനും അൽത്താഫ് സലിമിനും പുറമെ ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാര്യര്‍, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ബിനു നായർ, ചിത്രസംയോജനം ഷെറിൽ, കലാസംവിധാനം  സുനിൽ കുമാരൻ, വസ്ത്രാലങ്കാരം ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ് മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ ആന്റണി തോമസ്, മനോജ്‌, സ്റ്റിൽസ് ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ ഓൾഡ് മങ്ക്സ്, മാർക്കറ്റിങ് ആൻഡ് ഓൺലൈൻ പ്രൊമോഷൻസ് ഒബ്സ്ക്യൂറ എന്റര്‍‌ടെയ്ന്‍‍മെന്‍റ്സ്, മീഡിയ കോഡിനേറ്റർ ശബരി, പിആ ഒ എ എസ് ദിനേശ്.

ALSO READ : പേടിച്ചും പേടിപ്പിച്ചും 'മിത്രൻ'; കരിയറിലെ ആദ്യ ഹൊറർ സിനിമയിൽ കൈയടി നേടി നിരഞ്ജ്

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍