ചോളൻമാരുടെ രണ്ടാം വരവ് ചരിത്രമാകുന്നു, 'പൊന്നിയിൻ സെല്‍വൻ 2'100 കോടി ക്ലബില്‍

Published : Apr 30, 2023, 05:00 PM ISTUpdated : Apr 30, 2023, 06:22 PM IST
ചോളൻമാരുടെ രണ്ടാം വരവ് ചരിത്രമാകുന്നു, 'പൊന്നിയിൻ സെല്‍വൻ 2'100 കോടി ക്ലബില്‍

Synopsis

മണിരത്‍നത്തിന്റെ ഇതിഹാസ ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടു.  

മണിരത്നത്തിന്റ ഇതിഹാസ ചിത്രം 'പൊന്നിയിൻ സെല്‍വൻ 2' വൻ പ്രേക്ഷകപ്രീതി നേടിയിരിക്കുകയാണ്. ദൃശ്യ വിസ്‍മയമാണ് ചിത്രം എന്നാണ് രാജ്യത്തെമ്പാടും ലഭിക്കുന്ന പ്രതികരണങ്ങള്‍. നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതും. 'പൊന്നിയിൻ സെല്‍വൻ' ചിത്രത്തിന്റെ രണ്ടാം ഭാഗം 100 കോടി ലോകമെമ്പാടു നിന്നുമായി കളക്ഷൻ നേടിയിരിക്കുന്നുവെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടും പുറത്തുവിട്ടിരിക്കുകയാണ്.

'പൊന്നിയിൻ സെല്‍വൻ' ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്‍നാട്ടില്‍ നിന്ന് റിലീസിന് നേടിയിരിക്കുന്നത് 21.37 കോടി രൂപയാണ് എന്നായിരുന്നു റിപ്പോര്‍ട്ട്. കേരളത്തില്‍ വിജയ് ചിത്രം 'വാരിസി'ന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് റിലീസ് കളക്ഷനില്‍ 'പൊന്നിയിൻ സെല്‍വൻ 2' ഇടംപിടിച്ചിരിക്കുന്നത്. ഓരോ പ്രദേശങ്ങള്‍ തിരിച്ച് ചിത്രത്തിന്റെ കളക്ഷൻ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ചിത്രം വൻ വിജയമാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്‍മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ മണിരത്നത്തിന്‍റെ ഫ്രെയ്‍മില്‍. ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ചിത്രമാണ് 'പൊന്നിയിൻ സെല്‍വൻ'. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ്. ബി ജയമോഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

എ ആര്‍ റഹ്‍മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. രവി വര്‍മ്മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ തോട്ട തരണി, വസ്ത്രാലങ്കാരം ഏക ലഖാനി എന്നിവരുമാണ്.

Read More: നടി സാമന്തയ്‍ക്കായി അമ്പലം നിര്‍മിച്ച് കടുത്ത ആരാധകൻ

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'