
മണിരത്നത്തിന്റെ ഇതിഹാസ ചിത്രം 'പൊന്നിയൻ സെല്‍വൻ' രാജ്യമൊട്ടാകെ ആരാധകരെ നേടിയിരുന്നു. മണിരത്നത്തിന്റെ 'പൊന്നിയിൻ സെല്‍വന്റെ' രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ 'പൊന്നിയിൻ സെല്‍വന്റെ' രണ്ടാം ഭാഗത്തിന്റെ ഗാനം പുറത്തുവിടാൻ തയ്യാറായാരിക്കുകയാണ്. ഗാനത്തിന്റെ റിലീസ് അറിയിച്ച് ഗ്ലിംപ്‍സ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
'അഗ നാഗ' എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിടുക. ശക്തിശ്രീ ഗോപാലനാണ് ഗാനം ആലപിക്കുന്നത്. ഇളങ്കോ കൃഷ്‍ണനാണ് ഗാന രചന. തൃഷയും കാര്‍ത്തിയും ഒന്നിച്ചുള്ള ഒരു ഫോട്ടോ ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ പുറത്തുവിട്ടത് ആരാധകര്‍ ഏറ്റെടുത്തിരുന്നു.
വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളും 'പൊന്നിയിൻ സെല്‍വനി'ലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.
തോട്ട ധരണിയും വാസിം ഖാനും ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ്. കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്‍പദമാക്കിയാണ് അതേ പേരില്‍ മണിരത്നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കിയത്. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം. ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
Read More: എൻ എൻ പിള്ളയുടെ ജീവചരിത്ര സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് വിജയരാഘവൻ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ