ഇത് 'പൊന്നിയിൻ സെൽവനി'ലെ പഴുവേട്ടരായർ സഹോദരങ്ങൾ; ക്യാരക്ടര്‍ പോസ്റ്റര്‍

Published : Sep 02, 2022, 06:51 PM IST
ഇത് 'പൊന്നിയിൻ സെൽവനി'ലെ പഴുവേട്ടരായർ സഹോദരങ്ങൾ; ക്യാരക്ടര്‍ പോസ്റ്റര്‍

Synopsis

രണ്ട് ഘട്ടങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആ​ദ്യഭാ​ഗം സെപ്റ്റംബർ 30ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷിയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന സിനിമയാണ് 'പൊന്നിയിൻ സെല്‍വൻ'. മണിരത്നം ആണ് വൻ താരനിര അണിനിരക്കുന്ന ഈ ബി​ഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആ​ദ്യഭാ​ഗം സെപ്റ്റംബർ 30ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഈ അവസരത്തിൽ ചിത്രവുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റുകളും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.  

'പൊന്നിയിൻ സെൽവനി'ലെ ശരത് കുമാറും പാർത്ഥിപാനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ളതാണ് പോസ്റ്റർ. പഴുവേട്ടരായർ സഹോദരങ്ങളായാണ് ഇരുവരും ചിത്രത്തിലെത്തുക.  പെരിയ പഴുവേട്ടരായർ എന്ന വേഷത്തിലെത്തുന്നത് ശരത് കുമാറും ചിന്ന പഴുവേട്ടരായർ ആയി എത്തുന്നത് പാർത്ഥിപനും ആണ്. ചിത്രത്തിലെ ഏറ്റവും ശക്തമായ രണ്ട് കഥാപാത്രങ്ങളാണ് ഇവ രണ്ടും. 

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും ​ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

ആര്യ നൽകിയ മനോഹര സമ്മാനം; സാരി അഴകിൽ സുന്ദരിയായി ഭാവന; ചിത്രങ്ങൾ

ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയറ്റർ റിലീസിന് ശേഷം ചിത്രം ആമസോണിലൂടെ സ്ട്രീമിം​ഗ് ആരംഭിക്കും.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ