
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ബ്രഹ്മാണ്ഡ ചിത്രം റിലീസ് ചെയ്യാൻ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കി. റിലീസ് അടുക്കുന്തോറും ഏറെ കൗതുകമുണർത്തുന്ന വീഡിയോകളും പോസ്റ്ററുകളുമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോ വീഡിയോകളാണ് റിലീസ് ചെയ്തിരിക്കുന്നത്.
വിക്രം, ജയംരവി, കാർത്തി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ഒറ്റ ഫ്രെയിമിൽ ആദ്യമായി എത്തിയ പ്രമോ ഇതിനോടകം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. എത്രത്തോളമാണ് ചിത്രത്തിന്റെ ദൃശ്യമനോഹാരിതയെന്ന് വീഡിയോയിൽ നിന്നും വ്യക്തമാകുന്നുണ്ട്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ നൂറ് കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
രണ്ട് ഭാഗങ്ങളായാണ് 'പൊന്നിയിന്‍ സെല്‍വന്‍' തിയറ്ററുകളിൽ എത്തുന്നത്. ആദ്യഭാഗം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തും. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്.
വേദിയിൽ ജയറാമിന്റെ വൺമാൻ ഷോ, ചിരി അടക്കാനാകാതെ രജനികാന്തും ഐശ്വര്യയും; വീഡിയോ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ