വേദിയിൽ ജയറാമിന്റെ വൺമാൻ ഷോ, ചിരി അടക്കാനാകാതെ രജനികാന്തും ഐശ്വര്യയും; വീഡിയോ

Published : Sep 27, 2022, 06:14 PM ISTUpdated : Sep 27, 2022, 06:27 PM IST
വേദിയിൽ ജയറാമിന്റെ വൺമാൻ ഷോ, ചിരി അടക്കാനാകാതെ രജനികാന്തും ഐശ്വര്യയും; വീഡിയോ

Synopsis

കാർത്തിയെ അവതരിപ്പിച്ച് കൊണ്ടാണ് ജയറാം തുടങ്ങിയത്. പിന്നീട് മണിരത്നത്തെയും പ്രഭുവിനെയും അനുകരിച്ച് കാണികളുടെ കയ്യടി നേടി.

ലയാളികളുടെ പ്രിയ നടനാണ് ജയറാം. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെയാണ് ജയറാം പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഒപ്പം കുടുംബ നാടയകൻ എന്ന പേരും ജയറാമിന് സ്വന്തമായി. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് ഭാഷാ ചിത്രങ്ങളിലും ജയറാം തന്റെ സ്ഥാനം ഊട്ടി ഉറപ്പിച്ചുകഴിഞ്ഞു. പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹമാണ്ഡ ചിത്രമാണ് ജയറാമിന്റേതായി ഇനി പുറത്തുവരാനിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ നോൺസ്റ്റോപ് കോമഡിയുമായി വേദിയെ പൊട്ടിച്ചിരിപ്പിക്കുന്ന ജയറാമിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്. 

കാർത്തിയെ അവതരിപ്പിച്ച് കൊണ്ടാണ് ജയറാം തുടങ്ങിയത്. പിന്നീട് മണിരത്നത്തെയും പ്രഭുവിനെയും അനുകരിച്ച് കാണികളുടെ കയ്യടി നേടി. രജനീകാന്ത്, കമൽഹാസൻ, മണിരത്നം, എ ആർ റഹ്മാൻ, പ്രഭു, വിക്രം, ഐശ്വര്യറായ്, കാർത്തി തുടങ്ങി താരസമ്പന്നമായിരുന്നു വേദി. പ്രഭുവിനെ അവതരിപ്പിച്ചപ്പോൾ ചിരിയടക്കാൻ പാടുപെടുന്ന രജനീകാന്തിനെ വീഡിയോയിൽ കാണാം. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

"സിനിമയിൽ എത്തിയിട്ട് 30 വർഷങ്ങൾ കഴിഞ്ഞു ഇന്ന് വരെ ഒരു വേദിയിൽ ' "ടച്ച് വിട്ടു പോയി"  എന്ന് പറഞ്ഞു കേട്ടിട്ടില്ല.. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകന്റെ വലിയ ചിത്രത്തിലെ പ്രധാന  വേഷങ്ങളിലൊന്നു കൈകാര്യം ചെയ്ത് വേദിയിലെത്തിയപ്പോഴും..അരങ്ങ് അടക്കി വാഴുന്ന ജയറാമേട്ടൻ", എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് രമേശ് പിഷാരടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഓൺലൈൻ അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിക്ക് താൽക്കാലിക വിലക്ക്

സെപ്റ്റംബര്‍ 30നാണ് പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്യുന്നത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം  അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍.  രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളിലാണ് പുറത്തെത്തുക. ആഴ്‌വാര്‍ക്കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.  വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ