മണിരത്നത്തിന്റെ 'പൊന്നിയിൻ സെല്‍വൻ' രണ്ടാം ഭാഗത്തിന്റെ പുത്തൻ അപ്‍ഡേറ്റ്

Published : Mar 18, 2023, 11:49 AM IST
മണിരത്നത്തിന്റെ 'പൊന്നിയിൻ സെല്‍വൻ' രണ്ടാം ഭാഗത്തിന്റെ പുത്തൻ അപ്‍ഡേറ്റ്

Synopsis

മണിരത്നത്തിന് 'പൊന്നിയിൻ സെല്‍വൻ' രണ്ടാം ഭാഗം റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.  

മണിരത്നത്തിന്റെ 'പൊന്നിയിൻ സെല്‍വൻ' എന്ന ഇതിഹാസ ചിത്രം രാജ്യമൊട്ടാകെ ആരാധകരെ നേടിയിരുന്നു. മണിരത്നത്തിന്റെ 'പൊന്നിയിൻ സെല്‍വന്റെ' രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ 'പൊന്നിയിൻ സെല്‍വന്റെ' രണ്ടാം ഭാഗത്തിന്റെ ഗാനത്തിന്റെ റിലീസ് എപ്പോഴായിരിക്കും എന്ന് പുറത്തുവിട്ടിരിക്കുകയാണ്. മാര്‍ച്ച് 20ന് വൈകുന്നേരം ആറ് മണിക്കാണ് ഗാനം പുറത്തുവിടുക.

'അഗ നാഗ' എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിടുക. ശക്തിശ്രീ ഗോപാലാനാണ് ഗാനം ആലപിക്കുന്നത്. ഇളങ്കോ കൃഷ്‍ണനാണ് ഗാന രചന. തൃഷയും കാര്‍ത്തിയും ഒന്നിച്ചുള്ള ഒരു ഫോട്ടോ ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ പുറത്തുവിട്ടാണ് ഗാനത്തിന്റെ റിലീസ് അറിയിച്ചിരിക്കുന്നത്.

വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളും 'പൊന്നിയിൻ സെല്‍വനി'ലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

തോട്ട ധരണിയും വാസിം ഖാനും ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ്. കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്‍പദമാക്കിയാണ് അതേ പേരില്‍ മണിരത്നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കിയത്. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം.  ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍.  എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Read More: ബ്രഹ്‍മപുരത്തിന്റെ പശ്ചാത്തലത്തില്‍ 'ഇതുവരെ, കലാഭവൻ ഷാജോണിന്റെ ഫസ്റ്റ് ലുക്ക്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

7 പേർ വട്ടം കൂടിയിരിക്കുന്നതാണോ പ്രൊമോഷൻ? എ​ഗ്രിമെന്റിൽ അക്കാര്യം ഉണ്ട്, പക്ഷേ..; നിലപാടറിയിച്ച് അനൂപ് മേനോൻ
ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; ​ഗ്രാന്റ് ഓഡിയോ ലോഞ്ച് 24ന്, മുഖ്യാതിഥിയായി ദിലീപ്