'ആ കാര്യം ഞാനറിഞ്ഞപ്പോള്‍ ശരിയാണല്ലോ എന്ന് തോന്നി..'; സാമ്പത്തിക ഭദ്രതയെ പറ്റി കമൽ ഹാസൻ നൽകിയ ഉപദേശത്തെ കുറിച്ച് മണിക്കുട്ടൻ

Published : Jan 14, 2026, 01:09 PM IST
Kamal Haasan and Manikuttan

Synopsis

നടൻ മണിക്കുട്ടൻ, കമൽഹാസൻ നൽകിയ ഒരു സാമ്പത്തിക ഉപദേശത്തെ കുറിച്ച് സംസാരിക്കുന്നു. 

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് മണിക്കുട്ടൻ. സിനിമകളിലും മിനിസ്ക്രീനിനിലും തിളങ്ങി നിൽക്കുന്ന മണിക്കുട്ടൻ ബിഗ് ബോസ് മലയാളം മൂന്നാം സീസൺ കിരീടവും നേടിയിരുന്നു. നേരത്തെ കായംകുളം കൊച്ചുണ്ണി എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മണിക്കുട്ടൻ സാമ്പത്തിക ഭദ്രതയെ കുറിച്ച് കമൽ ഹാസൻ നൽകിയ ഉപദേശത്തെ കുറിച്ച് സംസാരിക്കുകയാണ്. വരവിൽ കൂടുതൽ ചെലവാക്കാതെ സാമ്പത്തികമായ അച്ചടക്കം പാലിക്കുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നതിനായിരുന്നു കമൽ ഹാസൻ പറഞ്ഞത്. ഈയൊരു കാര്യം ആലോചിച്ചപ്പോൾ ശരിയാണല്ലോഎന്ന തനിക്കും തോന്നിയെന്ന് മണിക്കുട്ടൻ പറയുന്നു.

"തമിഴിൽ എന്റെ സുഹൃത്തായ ഒരു തിരക്കഥാകൃത്തുണ്ട്, അദ്ദേഹം കമൽ ഹാസന്റെ അടുത്ത സുഹൃത്താണ്. ഈയടുത്ത ഞങ്ങൾ രണ്ട് പേരും സംസാരിച്ചപ്പോൾ കമല്‍ ഹാസന്‍ അദ്ദേഹത്തിന് നൽകിയ ഉപദേശം എന്നോടും പങ്കിട്ടിരുന്നു. ബെന്‍സ് കാറോ മറ്റ് ലക്ഷ്വറി കാറുകളോ വാങ്ങാന്‍ പണമുണ്ടായിട്ടും വാങ്ങാതെ ആ പണം വെച്ച് ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ നോക്കുന്നവരാണ് ജീവിതത്തിൽ സ്റ്റേബിൾ ആയിട്ട് മുന്നോട്ട് പോകുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്." മണിക്കുട്ടൻ പറയുന്നു.

ഇത്തരത്തില്‍ വരവിലധികം ചെലവാക്കാതെ, സാമ്പത്തികമായ അച്ചടക്കം കാത്തുസൂക്ഷിക്കുന്നവരാണ് എപ്പോഴും ജീവിതത്തില്‍ വിജയിക്കുന്നതെന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്. ഈയൊരു കാര്യം ഞാനറിഞ്ഞപ്പോള്‍ ശരിയാണല്ലോ എന്നുതോന്നി. സാമ്പത്തിക ബാധ്യതയുണ്ടാക്കി വണ്ടിയോ മറ്റോ വാങ്ങിക്കുന്നതിന് പകരം വില കുറഞ്ഞ ഒരു കാര്‍ വാങ്ങിച്ച് ബാക്കി പണം ലാഭകരമായ എന്തിലെങ്കിലും നിക്ഷേപിക്കുന്നതാണ് നല്ലത്." മണിക്കുട്ടൻ കൂട്ടിച്ചേർത്തു. കാര്യം സാമ്പത്തികമാണ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മണികുട്ടന്റെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'എന്നോടുള്ള ഇഷ്ടം ആദ്യം പറഞ്ഞത് വീട്ടുകാരോട്'; വിവാഹവിശേഷങ്ങൾ പറഞ്ഞ് പാർവതി എസ് അയ്യർ
'ആലിയ ഭട്ട് അവസരങ്ങൾ ഇരന്ന് വാങ്ങുന്നുവെന്ന് അധിക്ഷേപ പോസ്റ്റ്; ലൈക്ക് ചെയ്ത് അനന്യ പാണ്ഡെ