'ഇവന് ഭ്രാന്താണ്, ടിനിയെ ജനങ്ങൾ കല്ലെറിയും'; മാപ്പ് പറയണമെന്നും മണിയൻപിള്ള രാജു

Published : Jul 07, 2025, 10:44 AM ISTUpdated : Jul 07, 2025, 01:02 PM IST
Maniyanpilla raju

Synopsis

ടിനി ടോം മാപ്പ് പറയണമെന്ന് മണിയന്‍പിള്ള രാജു. 

ഴിഞ്ഞ ഏതാനും ദിവസമായി അനശ്വര കലാകാരൻ പ്രേം നസീറിനെ കുറിച്ച് ടിനി ടോം നടത്തിയ അപകീർത്തിപരമായ പരാമർശങ്ങളാണ് ചർച്ചാ വിഷയം. അവസാനകാലത്ത് അവസരം കുറഞ്ഞതില്‍ വിഷമിച്ചായിരുന്നു നസീര്‍ മരിച്ചതെന്നായിരുന്നു ടിനി പറഞ്ഞത്. ഒരു അഭിമുഖത്തിൽ ആയിരുന്നു ടിനിയുടെ പരാമർശം. ഇത് ചർച്ചാ വിഷവും വിവാദവും ആയതിന് പിന്നാലെ മാപ്പ് പറഞ്ഞ് ടിനി ടോം രം​ഗത്ത് എത്തുകയും ചെയ്തിരുന്നു. ഇക്കാര്യം തന്നോട് പറഞ്ഞത് നടനും നിർമാതാവുമായ മണിയൻപിള്ള രാജു ആണെന്ന് ടിനി പറഞ്ഞതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മണിയൻപിള്ള രാജു.

സംവിധായകൻ ആലപ്പി അഷ്റഫുമായുള്ള ഫോൺ സംഭാഷണത്തിലാണ് മണിയൻപിള്ള രാജു പ്രതികരിച്ചത്. താനങ്ങനെ നസീർ സാറിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും മുൻപും മണ്ടത്തരങ്ങൾ പറഞ്ഞ് ടിനി വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ടെന്നും മണിയൻപിള്ള രാജു പറയുന്നു. നസീർ സാറിനെ ആരാധിക്കുന്ന ജനങ്ങളുണ്ടെന്നും അവൻ ടിനിയെ കല്ലെറിയുമെന്നും നടൻ കൂട്ടിച്ചേർത്തു.

'ഒരിക്കലും ഇല്ല. ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ഇവനൊന്നും നസീർ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാൻ അദ്ദേഹത്തോടൊപ്പം പത്തോ പതിനഞ്ചോ പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇത്രയും ദൈവ തുല്യനായൊരു മനുഷ്യനെ അതിന് മുൻപോ ശേഷമോ ഞാൻ കണ്ടിട്ടില്ലെന്ന് പല അഭിമുഖങ്ങളിലും ഞാൻ പറഞ്ഞിട്ടുണ്ട്. മുൻപും മണ്ടത്തരങ്ങൾ പറഞ്ഞ് ടിനി ടോം വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. എന്തിന് ഇത്രയും മഹാനായൊരു മനുഷ്യനെ കുറിച്ച് ഇത്തരം പരാമർശം നടത്തുന്നത്. ഇവന് ഭ്രാന്താണ്. ഏറ്റവും കൂടുതൽ സിനിമകൾ അഭിനയിക്കുകയും നായകനാകുകയും ഒക്കെ ചെയ്ത ആളാണ് നസീർ സാർ. അദ്ദേഹത്തെ ആരാധിക്കുന്ന ജനങ്ങളുണ്ട് ഇവിടെ. അവരെല്ലാം ടിനിയെ കല്ലെറിയും. ടിനി മാപ്പ് പറയണം. ആരൊക്കെയോ കേസ് കൊടുത്തെത്ത് അറിയുന്നുണ്ട്', എന്നായിരുന്നു ആലപ്പി അഷ്റഫുമായുള്ള സംസാരത്തിൽ മണിയൻപിള്ള രാജു പറഞ്ഞത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ