
രാജ്യം അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ പിടിയിലാണ്. കൊവിഡിനെതിരായ വാക്‍സിൻ സ്വീകരിക്കലും പ്രോട്ടോക്കോള്‍ പാലിക്കലും മാത്രമാണ് രോഗത്തെ ചെറുക്കാനുള്ള പോംവഴി. മരണസംഖ്യ ഉയരുന്നത് വലിയ ആശങ്കയാണ്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ കുറിച്ചും അത് എത്രമാത്രം പ്രാധാന്യമാണെന്നും വിവരിക്കുകയാണ് നടി മഞ്‍ജിമ മോഹൻ.
'എല്ലാവരേയും പോലെ എനിക്ക് വാക്‌സിന്‍ എടുക്കാന്‍ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു. പക്ഷേ വാക്‌സിനേഷന്‍ എടുക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഡോക്ടര്‍ എന്നെ ബോധ്യപ്പെടുത്തി. മൂന്നാം തരംഗം നങ്ങളെ കഠിനമായി ബാധിക്കുന്നത് തടയാനുള്ള ഒരേയൊരു പരിഹാരമാണിത്. എന്റെ ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ ഉത്തരം നല്‍കിയതിന് നന്ദിയെന്നും മഞ്‍ജിമ മോഹൻ പറയുന്നു.
ഞങ്ങള്‍ക്ക് നിങ്ങള്‍ ചെയ്‍ത സേവനത്തിനും ഇത് ചെയ്യാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കിയതിനും ഫൈസലിനും രവിക്കും അപ്പോളോയിലെ മറ്റ് സ്റ്റാഫുകള്‍ക്കും നന്ദിയെന്നും മഞ്‍ജിമ മോഹൻ പറഞ്ഞു.
വാക്‌സിന്‍ എടുത്ത് നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ളവരെയും സംരക്ഷിക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. വാക്‌സിനേഷനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അല്ലെങ്കില്‍ അതിന്റെ പ്രക്രിയയെക്കുറിച്ച്, കമന്റ് ചെയ്യുക. ഞാന്‍ അതിന് മറുപടി നല്‍കാമെന്നും മഞ്‍ജിമ മോഹൻ എഴുതുന്നു. ബാലതാരമായി വന്ന് നായികയായ നടിയാണ് മഞ്‍ജിമ മോഹൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ