'അവൻ പോയി,ആരോടും പിണങ്ങാതെ ഒന്നും മിണ്ടാതെ ഒന്നും ഓർക്കാതെ ഒന്നും അറിയാതെ അവൻ പോയി'

Published : Nov 12, 2023, 10:21 AM IST
'അവൻ പോയി,ആരോടും പിണങ്ങാതെ ഒന്നും മിണ്ടാതെ ഒന്നും ഓർക്കാതെ ഒന്നും അറിയാതെ അവൻ പോയി'

Synopsis

പ്രിയപ്പെട്ടവരിലൊരാളുടെ വിയോഗം പങ്കുവെയ്ക്കുകയാണ് മഞ്ജു സുനിച്ചൻ തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ. 

കൊച്ചി: റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതയാണ് മഞ്ജു സുനിച്ചൻ. മഞ്ജുവിന് ഏക മകനാണ്, ബെർണാച്ചു എന്ന വിളിപ്പേരുള്ള ബെർണാഡ്. വെറുതെ അല്ല ഭാര്യ നടക്കുന്ന സമയം മുതൽ മഞ്ജുവിന്റെ ഒപ്പം ബെർണാച്ചനേയും പ്രേക്ഷകർക്ക് അറിയാം. ഇപ്പോള്‍ മഞ്ജു പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ നൊമ്പരമാകുന്നത്. 

പ്രിയപ്പെട്ടവരിലൊരാളുടെ വിയോഗം പങ്കുവെയ്ക്കുകയാണ് മഞ്ജു സുനിച്ചൻ തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ. അളിയന്‍സ് അടക്കമുള്ള ടെലിവിഷന്‍ പരമ്പരകളില്‍ ആര്‍ട് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്ന അരവിന്ദിന്റെ വിയോഗത്തെ കുറിച്ചാണ് മഞ്ജുവിന്റെ പോസ്റ്റ്. സെറ്റിൽ എല്ലാ കാര്യങ്ങൾക്കും ഉണ്ടായിരുന്ന ആളായിരുന്നെന്നും വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നും മഞ്ജു സുനിച്ചൻ പറഞ്ഞു.

മഞ്ജുവിന്റെ പോസ്റ്റ് ഇങ്ങനെ - 

അവൻ പോയി. ജീവിതത്തിൽ ഒരിക്കലും ആരോടും പിണങ്ങാതെ ഒന്നും മിണ്ടാതെ ഒന്നും ഓർക്കാതെ ഒന്നും അറിയാതെ അവൻ പോയി.നീ അറിയാതെ ചേച്ചി എടുക്കാൻ ശ്രമിച്ച ഫോട്ടോസ് ആണ് ഇതെല്ലാം. ഇതിങ്ങനെ പോസ്റ്റ്‌ ചെയ്യേണ്ടി വരും എന്ന് കരുതിയില്ലല്ലോ കുഞ്ഞേ. അരവിന്ദേ, ചേച്ചിക്ക് ഒരു ഗുളിക മേടിച്ചു താടാ. അരവിന്ദേ ഇച്ചിരി പഴം മേടിച്ചു താടാ. അരവിന്ദേ ഇന്നാടാ മുട്ടായി. ഇതൊന്നും കേൾക്കാൻ വിളിക്കുമ്പോൾ ചേച്ചി എന്ന് പറഞ്ഞു ഓടി വരാൻ ഇനി ഒന്നിനും അളിയൻസിന്റെ വീട്ടിൽ നീയില്ല. വേദനയെല്ലാം അവസാനിപ്പിച്ചു കുറെ പേർക്കു വേദന നൽകി നീ പോയി. കണ്ണ് നിനയാതെ നിന്നെ ഓർക്കാൻ വയ്യ.. ഒരുപാട് പേരിൽ ഒരിക്കലും മറക്കാത്തവനായി നീ എന്നും ഉണ്ടാകും ചേച്ചിയുടെ ഉള്ളിൽ. 

പലരും മഞ്ജുവിന്‍റെ പോസ്റ്റിന് അടിയില്‍ ഇതേ വികാരം പങ്കുവയ്ക്കുന്നുണ്ട്. മഞ്ജുവിന്‍റെ പോസ്റ്റിനടയില്‍ ആരാധകരും അരവിന്ദിന് ആദരാഞ്ജലി അര്‍പ്പിക്കുന്നുണ്ട്. 

ടൈഗര്‍ 3 ആദ്യ പ്രേക്ഷക പ്രതികരണം: ഞെട്ടിച്ച് ഗസ്റ്റ് റോളുകള്‍.!

മുകേഷേട്ടന്‍റെ അമ്മയായിരുന്നു എനിക്ക് റോൾ മോഡൽ: തുറന്നു പറഞ്ഞ് വിജയകുമാരി

Asianet News Live
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നായകന്‍ ധ്യാന്‍ ശ്രീനിവാസന്‍; 'ഡിയര്‍ ജോയ്' ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ എത്തി
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ വേറിട്ട ശ്രമം; 'വവ്വാൽ' ഫസ്റ്റ് ലുക്ക് എത്തി