അതേ സമയം വൈആര്‍എഫ് സ്പൈ യൂണിവേഴ്സില്‍ നിന്നും ഷാരൂഖിന്‍റെ പഠാന്‍റെയും, ഹൃഥ്വിക് റോഷന്‍റെ കബീറിന്‍റെയും ക്യാമിയോ റോള്‍ പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

മുംബൈ: സല്‍മാന്‍ ഖാന്‍ നായകനായ ടൈഗര്‍ 3 ഇന്ന് തീയറ്ററുകളില്‍ എത്തുകയാണ്. എന്നാല്‍ യുഎഇയില്‍ ചിത്രം ഇന്നലെ തന്നെ റിലീസായിരുന്നു. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചിത്രം സംബന്ധിച്ച് ഓഡിയന്‍സ് റെസ്പോണ്‍സുകള്‍ നിറയുന്നുണ്ട്. പ്രേക്ഷകര്‍ക്ക് മികച്ച അനുഭവം ചിത്രം നല്‍കിയെന്നാണ് പൊതുവില്‍ റിപ്പോര്‍ട്ട്.

അതേ സമയം വൈആര്‍എഫ് സ്പൈ യൂണിവേഴ്സില്‍ നിന്നും ഷാരൂഖിന്‍റെ പഠാന്‍റെയും, ഹൃഥ്വിക് റോഷന്‍റെ കബീറിന്‍റെയും ക്യാമിയോ റോള്‍ പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ചിത്രം ഇന്ത്യയില്‍ റിലീസാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഷാരൂഖ് സല്‍മാന്‍ ക്യാമിയോ രംഗങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ വന്നത് അണിയറക്കാര്‍ക്ക് തലവേദനയായിട്ടുണ്ട്. 

അതേ സമയം മികച്ച അഭിപ്രായം ചിത്രം നേടുന്നുണ്ടെന്നാണ് വിവരം. അതിനൊപ്പം തന്നെ ശനിയാഴ്ച ആരാധകരോട് ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും പറയരുത് എന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ ഖാന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് എത്തിയിരുന്നു. എക്സ് പോസ്റ്റിലൂടെയായിരുന്നു സല്‍മാന്‍റെ ആവശ്യം. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അതേ സമയം മികച്ച അഡ്വാന്‍സ് ബുക്കിംഗാണ് ചിത്രം നേടിയത് എന്നാണ് വിവരം. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം ചിത്രത്തിന്‍റെ പ്രീബുക്കിംഗ് 15 കോടി കടന്നിരിക്കുകയാണ്. ഇതിനകം 1.99 ലക്ഷം ടിക്കറ്റുകള്‍ ടൈഗര്‍ 3ക്കായി വിറ്റുപോയി എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നത്. ദേശീയ തലത്തിലുള്ള വിവിധ മള്‍ട്ടിപ്ലസുകളിലെ കണക്കാണ് ഇത്. റീലീസ് ദിവസവും അതിന് അടുത്ത ദിവസത്തെ കണക്കും ചേര്‍ത്താണ് 15 കോടി ചിത്രത്തിന് പ്രീബുക്കിംഗ് ലഭിച്ചിരിക്കുന്നത്. 

യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിലെ, പഠാന് ശേഷമുള്ള ചിത്രം എന്നതാണ് ടൈഗര്‍ 3 ന്‍റെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ്. വൈആര്‍എഫിന്‍റെ സ്പൈ യൂണിവേഴ്സിന് തുടക്കമിട്ട ചിത്രമായിരുന്നു 2012 ല്‍ പുറത്തെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം ഏക് ഥാ ടൈഗര്‍. 2017 ല്‍ രണ്ടാം ഭാഗമായി ടൈഗര്‍ സിന്ദാ ഹെ എത്തി. ആറ് വര്‍ഷത്തിനിപ്പുറമാണ് സല്‍മാന്‍റെ ടൈഗര്‍ എന്ന് വിളിക്കപ്പെടുന്ന അവിനാഷ് സിംഗ് റാത്തോഡ് നായകനാവുന്ന ചിത്രം എത്തുന്നത്. പഠാനില്‍ അതിഥിതാരമായി ഈ വേഷത്തില്‍ സല്‍മാന്‍ എത്തിയിരുന്നു. ഇത്തരത്തില്‍ ടൈഗര്‍ 3യില്‍ ഷാരൂഖ് പഠാനായി എത്തുമെന്നാണ് വിവരം.

അതേ സമയം ഒക്ടോബര്‍ 27 ന് സെന്‍സറിം​ഗ് പൂര്‍ത്തിയാക്കിയ ചിത്രമാണിത്. യു/ എ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ചിത്രത്തിന്‍റെ ദൈര്‍ഘ്യം 2.33 മണിക്കൂര്‍ ആയിരുന്നു. അതിലേക്ക് 2.22 മിനിറ്റ് ദൈര്‍ഘ്യമുള്ള അഡീഷണല്‍ ഫുട്ടേജ് കൂടി അണിയറക്കാര്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു എന്നതാണ് അത്. 

ടൈഗര്‍ 3: ഷാരൂഖിന്‍റെ പഠാനോളം ഇല്ലെങ്കിലും അഡ്വാന്‍സ് ബുക്കിംഗില്‍ ബോക്സോഫീസ് വിറപ്പിച്ച് സല്‍മാന്‍.!

ടൈഗര്‍ 3 ; സല്‍മാന്‍ ആരാധകര്‍ കലിപ്പില്‍, ശാന്തരാക്കാന്‍ 'ഷാരൂഖ് ചിത്രത്തിന്‍റെ കഥ' പറഞ്ഞ് നിര്‍മ്മാതാക്കള്