
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ കെ എസ് സേതുമാധവൻ (K S Sethumadhavan) യാത്രയായിരിക്കുന്നു. മലയാളത്തിന് അഭിമാനിക്കാവുന്ന ഒട്ടേറെ സിനിമകളാണ് കെ എസ് സേതുമാധവൻ വെള്ളിത്തിരയിലേക്ക് എത്തിച്ചത്. ഒട്ടേറേ പേരാണ് കെ എസ് സേതുമാധവനെ അനുസ്‍മരിച്ച് രംഗത്ത് എത്തുന്നത്. എല്ലാം കൊണ്ട് ഇതിഹാസം എന്ന വിശേഷണത്തിന് അര്‍ഹനാണ് കെ എസ് സേതുമാധവനെന്ന് നടി മഞ്‍ജു വാര്യര്‍ അനുസ്‍മരിക്കുന്നു.
കെ.എസ്.സേതുമാധവൻ സാറിനൊപ്പം മലയാള സിനിമയുടെ ചരിത്രത്തിലെ ഒരധ്യായം കൂടി അവസാനിക്കുകയാണ്. കമൽഹാസൻ സാറും നമ്മുടെ പ്രിയ മമ്മൂക്കയുമുൾപ്പെടെയുള്ളവരെ സിനിമയിലേക്ക് കൈപിടിച്ചെത്തിച്ച ഗുരുശ്രേഷ്‍ഠനായിരുന്നു അദ്ദേഹം. എല്ലാം കൊണ്ടും 'ഇതിഹാസം' എന്ന വിശേഷണത്തിനർഹനായ സംവിധായക പ്രതിഭ. സിനിമയെ സാഹിത്യത്തിലേക്ക് ചേർത്തുവച്ചതിലൂടെ അദ്ദേഹം സൃഷ്‍ടിച്ചത് അനശ്വരമായ അഭ്ര കാവ്യങ്ങളാണ്. അകലെ നിന്നു മാത്രം കണ്ട്, ആരാധിച്ച പിതാമഹന് പ്രണാമം. ഓർമകൾക്ക് മരണമില്ല എന്ന് മഞ്‍ജു വാര്യര്‍ എഴുതുന്നു.
കേരള സംസ്ഥാന സര്‍ക്കാര്‍ കെ എസ് സേതുമാധവനെ ജെ സി ഡാനിയല്‍ പുരസ്‍കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 'അര നാഴിക നേരം' സിനിമയുടെ സംവിധാനത്തിന് കെ എസ് സേതുമാധവന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 'കരകാണാ കടല്‍', 'പണി തീരാത്ത വീട്', 'ഓപ്പോള്‍' എന്നിവയിലൂടെയും കെ എസ് സേതുമാധവന് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഓടയില്‍ നിന്ന് അടക്കമുള്ള ചിത്രങ്ങളിലൂടെ ദേശീയ തലത്തിലും കെ എസ് സേതുമാധവൻ അവാര്‍ഡുകള്‍ സ്വന്തമാക്കി.
'ജ്ഞാനസുന്ദരി'യാണ് കെ എസ് സേതുമാധവന്റെ ആദ്യ മലയാള സിനിമ. 'വീരവിജയ' എന്ന സിംഹളീസ് ചിത്രത്തിലൂടെ 1960ലാണ് കെ എസ് സേതുമാധവൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്നത്. മറുപക്കം എന്ന തമിഴ് ചിത്രം കെ എസ് സേതുമാധവന്റെ സംവിധാനത്തില്‍ ദേശീയ അവാര്‍ഡ് നേടി.മലയാളത്തിന്റെ സാഹിത്യ കൃതികള്‍ സിനിമയാക്കിയ സംവിധായകരില്‍ പ്രമുഖനുമാണ് കെ എസ് സേതുമാധവൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ