'കാലത്തിന്‍റെ കൈനീട്ടം'; മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍

Published : Apr 22, 2019, 07:09 PM ISTUpdated : Apr 22, 2019, 07:11 PM IST
'കാലത്തിന്‍റെ കൈനീട്ടം'; മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍

Synopsis

ലാലേട്ടന്‍ സംവിധായകനാകുന്നത് കാലത്തിന്റെ കൈനീട്ടമാണെന്നും ശുഭവാര്‍ത്തയുടെ ഉയിര്‍പ്പാണെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.

സംവിധായകനാകുമെന്ന് അറിയിച്ച മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് നടി മഞ്ജു വാര്യര്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് മഞ്ജു ആശംസകൾ നേർന്നത്. ലാലേട്ടന്‍ സംവിധായകനാകുന്നത് കാലത്തിന്റെ കൈനീട്ടമാണെന്നും ശുഭവാര്‍ത്തയുടെ ഉയിര്‍പ്പാണെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഒടുവിൽ ആ വിസ്മയവും സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടൻ സംവിധായകനാകുന്നു. കാലത്തിന്റെ കൈനീട്ടം. ശുഭവാർത്തയുടെ ഉയിർപ്പ്. ലാലേട്ടന് ആശംസകൾ, അഭിനന്ദനങ്ങൾ....!!!

കഴിഞ്ഞ ദിവസമാണ് സംവിധായകനാവാന്‍ പോകുന്നു എന്ന് മോഹന്‍ലാല്‍ തന്റെ ബ്ലോഗിലൂടെ  അറിയിച്ചത്. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. 'ബറോസ്സ്-ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍' എന്ന പേരില്‍ ജിജോ ഇംഗ്ലീഷില്‍ എഴുതിയ കഥയാണ് സിനിമയാവുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢരചനയാണ് ഇതെന്ന് മോഹന്‍ലാലിന്റെ സാക്ഷ്യം. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിന് മാനനഷ്ടത്തിന് കേസ് കൊടുക്കണം'; പ്രതികരണവുമായി മാധവ് സുരേഷ്
ബോഡി ഷെയ്മിങ്ങ് ചെയ്തവരോട് നന്ദി, ചില ചിത്രങ്ങൾ കാണുമ്പോൾ കുറച്ചൂടെ വണ്ണം വെച്ചാൽ കൊള്ളാമെന്ന് തോന്നാറുണ്ട്; തുറന്നുപറഞ്ഞ് ഇഷാനി കൃഷ്ണ