മഞ്ഞുമലയിലെ സാഹസികയാത്ര; വീഡിയോ പങ്ക് വച്ച് മഞ്ജുവാര്യര്‍

Published : Aug 22, 2019, 11:09 AM ISTUpdated : Aug 22, 2019, 11:38 AM IST
മഞ്ഞുമലയിലെ സാഹസികയാത്ര; വീഡിയോ പങ്ക് വച്ച്  മഞ്ജുവാര്യര്‍

Synopsis

അപകടസമയത്ത് പ്രാര്‍ത്ഥനകളും സ്നേഹവുമായി കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞും മഞ്ജു രംഗത്തെത്തി

സനല്‍ കുമാര്‍ ശശിധരന്റെ 'കയറ്റം' എന്ന സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയ മഞ്ജുവാര്യര്‍ ഉള്‍പ്പെടുന്ന സംഘം കനത്ത മഴയെ തുടര്‍ന്ന് അവിടെ കുടുങ്ങിയിരുന്നു. കേന്ദ്ര വിദേശ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇടപെട്ട് ഹിമാചല്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച്‌ മഞ്ജുവിനെയും സംഘത്തെയും സുരക്ഷിതമായി മണാലിയില്‍ എത്തിക്കുകയായിരുന്നു. തിരികെയുള്ള സാഹസികയാത്രയുടെ വീഡിയോയും മഞ്ജുവാര്യര്‍ ഫേസ്ബുക്കിൽ പങ്കുവച്ചു.

അപകടസമയത്ത് പ്രാര്‍ത്ഥനകളും സ്നേഹവുമായി കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞും മഞ്ജു രംഗത്തെത്തി. രക്ഷാപ്രവര്‍ത്തനം വേഗത്തിലും ഉത്തരവാദിത്തത്തോടെയും നടത്തിയ എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും മഞ്ജു പറഞ്ഞു.

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ