
മഞ്ജു വാര്യരെ നായികയാക്കി സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം സിനിമയിൽ അഭിനയിക്കാൻ അവസരം. മഞ്ജു വാര്യര്‍ ആണ് സമൂഹമാധ്യമങ്ങളിലൂടെ കാസ്റ്റിങ് കോള്‍ പങ്കുവെച്ചത്. നടന്‍ സുധീഷിനോട് സാമ്യമുള്ള കൗമാരക്കാരെയാണ് ചിത്രത്തിലേക്ക് തേടുന്നത്. കൂടാതെ 16നും 22 നും വയസിനിടയില്‍ പ്രായമുള്ള പെണ്‍കുട്ടിയ്ക്കും സിനിമയില്‍ അവസരമുണ്ട്.
പരമ്പരാഗത വേഷവും മോഡേണ്‍ വേഷവും ഒരു പോലെ ഇണങ്ങുന്ന ആളായിരിക്കണം പെണ്‍കുട്ടി. സുധീറിനോട് സാമ്യമുള്ള 15- 17 വയസുള്ള ആണ്‍കുട്ടിയെയാണ് തേടുന്നത്. രണ്ട് ഫോട്ടോകളും സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും മുന്‍പ് വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ലിങ്കും ഉള്‍പ്പെടുത്തിയാണ് അപേക്ഷിക്കേണ്ടത്. 9605772524 എന്ന നമ്പറിലേക്ക് ഡിസംബര്‍ 15നുള്ളില്‍ വാട്‌സ്ആപ്പ് ചെയ്യണം.
Casting Call for Lalitham Sundaram ! 😊 #lalithamsundaram #manjuwarrierproductions #centuryfilms
Posted by Manju Warrier on Wednesday, 2 December 2020
ബിജുമേനോനും മഞ്ജു വാര്യരുമാണ് ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്.
ചിത്രത്തിൽ ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ