
സണ്ണി വെയ്നും മഞ്ജു വാര്യരും പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. സണ്ണി വെയ്നും മഞ്ജു വാര്യരും ചേർന്നാണ് ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. ദുരുഹമായ പശ്ചാത്തലത്തിലാണ് പോസ്റ്റർ. സണ്ണി വെയ്നും മഞ്ജു വാര്യരുമാണ് പോസ്റ്ററിലുള്ളത്. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ആശയം കൈകാര്യം ചെയ്യുന്ന ചതുർ മുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ-ഹൊറർ സിനിമയാണ്. പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം ആയിക്കഴിഞ്ഞു.
അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും. അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവൻ പ്രജോദ് എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നു.
ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും ചിത്രസംയോജനും മനോജും ഗാനരചന മനു മഞ്ജിത്തും നിർവഹിച്ചിരിക്കുന്നു. സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്റാണ്. വസ്ത്രാലങ്കാരം സമീറ സനീഷ്. സൻജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്, ലിജോ പണിക്കർ, ആന്റണി കുഴിവേലിൽ എന്നിവരാണ് ചതുർമുഖത്തിന്റെ കോ പ്രൊഡ്യൂസർമാർ. ജിത്തു അഷ്‌റഫ് ക്രിയേറ്റീവ് ഹെഡ് ആയ ചിത്രത്തിൽ ബിനു ജി നായരും ടോം വർഗീസുമാണ് ലയിൻ പ്രൊഡ്യൂസഴ്സ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ബിനീഷ് ചന്ദ്രനും കോ-പ്രൊഡ്യൂസർ ആയി ബിജു ജോർജ്ജും ചതുർമുഖത്തിൽ പ്രവർത്തിക്കുന്നു.
രാജേഷ് നെന്മാറ മേക്കപ്പും നിമേഷ് എം താനൂർ കലയും കൈകാര്യം ചെയ്തിരിക്കുന്നു. ശ്യാമന്തക് പ്രദീപ് ചീഫ് അസ്സോസിയേറ് ആയ ചതുർമുഖത്തിന്റെ വിഎഫ്എക്സ് പ്രോമിസ് ആണ്. ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ഡിസൈൻസ് ചെയ്തിരിക്കുന്നത് ഗിരീഷ് വി സി ആണ്. സെഞ്ച്വറി ഫിലിംസാണ് മൂവി വിതരണം നിർവഹിക്കുന്നത്. ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ