നൃത്തം ചെയ്യുക മാത്രമല്ല വീണയും വായിക്കും; വീഡിയോയുമായി മഞ്ജു വാര്യര്‍

By Web TeamFirst Published May 8, 2020, 3:16 PM IST
Highlights

വീണ വായിക്കുന്നതിന്റെ വീഡിയോയുമായി മഞ്ജു വാര്യര്‍.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. എത്രയോ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം കവര്‍ന്ന നടി. മഞ്ജു വാര്യരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യര്‍ ഷെയര്‍ ചെയ്‍ത ഒരു വീഡിയോ ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.   വീണ വായിക്കുന്നതിന്റെ വീഡിയോ ആണ് മഞ്ജു വാര്യര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്."

സ്‍കൂള്‍ തലത്തില്‍ കലാമത്സരങ്ങളില്‍ മികവ് കാട്ടി വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് മഞ്ജു വാര്യര്‍. നൃത്തം ഇന്നും കൈവിടാതെ പരിശീലിക്കുന്ന മഞ്ജു വാര്യര്‍ വീണ വായിക്കുന്ന വീഡിയോ ഷെയര്‍ ചെയ്‍തപ്പോള്‍ അത് ആരാധകര്‍ക്കും അത്ഭുതമായി. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്തൊക്കെ കഴിവുകളാണ് മഞ്ജു വാര്യര്‍ക്കുള്ളത് എന്ന് പറഞ്ഞ് ആശംസകള്‍ നേരുകയാണ് ആരാധകര്‍. നൃത്ത ദിനത്തില്‍ പറന്നുനില്‍ക്കുന്ന ചുവടുകളോടെയുള്ള ഫോട്ടോയും മഞ്ജു വാര്യര്‍ പങ്കുവെച്ചിരുന്നു. പഠിക്കുന്നിടത്തോളം കാലം നിങ്ങള്‍ പരാജയപ്പെടുന്നില്ല എന്ന് വീണ വായിക്കുന്ന വീഡിയോ പങ്കുവെച്ച് മഞ്ജു വാര്യര്‍ എഴുതിയിരിക്കുന്നത്.

click me!