
തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. എച്ച് വിനോദിന്റെ സംവിധാനത്തിൽ അജിത് നായകനായി എത്തുന്ന ചിത്രം പൊങ്കൽ റിലീസ് ആയി തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകന് പരിചയപ്പെടുത്തുകയാണ് അണിയറ പ്രവർത്തകർ. നടി മഞ്ജു വാര്യർ അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് ഇന്ന് തുനിവ് ടീം പരിചയപ്പെടുത്തുന്നത്.
കൺമണി എന്ന കഥാപാത്രത്തെയാണ് തുനിവിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരും പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ചിത്രത്തിനും മഞ്ജുവിനും ആശംസകളുമായി രംഗത്തെത്തുന്നത്.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. 'തുനിവി'ന്റെ ഓടിടി അവകാശം നെറ്റ്‍ഫ്ലിക്സിനാണ് ലഭിച്ചിരിക്കുന്നത് തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.
പൊങ്കലിന് തുനിവിനൊപ്പം തിയറ്ററുകളിലെത്തുന്ന മറ്റൊരു പ്രധാന ചിത്രം വിജയ്‍യുടെ വരിശ് ആണ്. വംശി പൈഡിപ്പള്ളിയാണ് വാരിസിന്‍റെ സംവിധായകന്‍. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അജിത്ത് കുമാര്‍, വിജയ് ചിത്രങ്ങള്‍ ഒരേ സമയത്ത് തിയറ്ററുകളില്‍ എത്തുന്നത്. 2014ല്‍ ജില്ലയും വീരവുമായിരുന്നു ഒരേ ദിവസം റിലീസ് ചെയ്ത സിനിമകൾ. 'തുനിവി'നു ശേഷം വിഘ്‍നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
പുതുവർഷത്തിൽ 'എലോൺ' വമ്പൻ അപ്ഡേറ്റ്; ഒറ്റയാൾ പോരാട്ടത്തിനൊരുങ്ങി മോഹൻലാൽ