വെട്രിമാരൻ- ധനുഷ് ടീമിന്റെ അസുരനെ കുറിച്ച് മഞ്ജു വാര്യര്‍

By Web TeamFirst Published Mar 30, 2019, 3:55 PM IST
Highlights

മഞ്ജു വാര്യര്‍ ആദ്യമായി ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന അസുരൻ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തമിഴകത്ത് എത്തുന്നത്.  ധനുഷ് ആണ് ചിത്രത്തില്‍ നായകനാകുന്നത്. മണിമേഖലൈ എന്ന കഥാപാത്രമായി ആണ് മഞ്ജു വാര്യര്‍ ചിത്രത്തിലുള്ളത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് മഞ്ജു വാര്യര്‍ ഇന്ത്യൻ എക്സ്പ്രസിനോട് മനസ് തുറന്നു.

സിനിമയെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയാൻ കഴിയില്ല. രണ്ട് ഷെഡ്യൂള്‍ മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ചിത്രം തിയേറ്റില്‍ എത്താൻ കൂടുതല്‍ സമയം എടുക്കും. ഇപ്പോള്‍ എനിക്ക് എന്തെങ്കിലും അസുരനെ കുറിച്ച് പറയണമെങ്കില്‍ വെട്രിമാരന്റെയും ധനുഷിന്റെയും കൂട്ടുകെട്ടിനെയും കുറിച്ചാണ് പറയാനാകുക. പ്രേക്ഷകര്‍ ഇഷ്‍ടപ്പെടുന്ന കൂട്ടുകെട്ടാണ് അത്. അവര്‍ ഒരുമിച്ച് ചെയ്‍ത സിനിമ ദേശീയതലത്തില്‍ വരെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയതാണ്. വെട്രിമാരന്റെ സിനിമയിലെ എന്റെ റോളിനെക്കുറിച്ച് എന്നെക്കാളും സുഹൃത്തക്കളാണ് ആകാംക്ഷയിലുള്ളത്. മലയാളം സിനിമ ഞങ്ങളുടെ കൂട്ടായ്‍മ ഇഷ്‍ടപ്പെടുന്നു.  സിനിമ മികച്ച രീതിയില്‍ വരുമെന്നാണ് കരുതുന്നത്- മഞ്ജു വാര്യര്‍ പറയുന്നത്. രാജദേവര്‍ എന്ന അച്ഛൻ കഥാപാത്രമായും കാളി മകൻ എന്ന കഥാപാത്രവുമായാണ് ധനുഷ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്.  വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതികാരകഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്

ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ആടുകളവും വെട്രിമാരനായിരുന്നു ഒരുക്കിയത്. പൊള്ളാതവനാണ് ഇരുവരും ഒന്നിച്ച മറ്റൊരു ചിത്രം.

click me!