'മനുഷ്യരാശിയുടെ ചെറുത്തു നിൽപ്പ്, ഈ യുദ്ധം നമ്മള്‍ ജയിക്കും'; കൊവിഡ് വാക്സീൻ യജ്ഞത്തിൽ മഞ്ജു വാര്യർ

Web Desk   | Asianet News
Published : Jan 16, 2021, 10:23 AM ISTUpdated : Jan 16, 2021, 10:29 AM IST
'മനുഷ്യരാശിയുടെ ചെറുത്തു നിൽപ്പ്, ഈ യുദ്ധം നമ്മള്‍ ജയിക്കും'; കൊവിഡ് വാക്സീൻ യജ്ഞത്തിൽ മഞ്ജു വാര്യർ

Synopsis

ഇത് മനുഷ്യ രാശിയുടെ ചെറുത്തുനിൽപ്പാണെന്നും ഈ മഹാമാരിയെ ഒരു മനസോടെ നമുക്ക് നേരിടാമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ മഞ്ജു പറഞ്ഞു.  

രാജ്യത്ത് ഇന്ന് കൊവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ജനങ്ങൾ. കേരളത്തിലും ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകരും മുന്നണി പോരാളികളുമാണ് വാക്സീൻ സ്വീകരിക്കുന്നത്. വാക്സീനേഷൻ വിജയകരമാകുമെന്നും ഈ ദുരിതകാലത്തു നിന്നും മോചനം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ഓരോരുത്തരും. ഇപ്പോഴിതാ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ

ഇത് മനുഷ്യ രാശിയുടെ ചെറുത്തുനിൽപ്പാണെന്നും ഈ മഹാമാരിയെ ഒരു മനസോടെ നമുക്ക് നേരിടാമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ മഞ്ജു പറഞ്ഞു.

മഞ്ജു വാര്യരുടെ വാക്കുകൾ

നമസ്കാരം, രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് പ്രതിരോധ മരുന്ന് വിതരണ യജ്ഞത്തിന് തുടക്കമാകുകയാണ്. കൊവിഡ് എന്ന മഹാമാരിക്കെതിരായുള്ള മനുഷ്യരാശിയുടെ ചെറുത്ത് നില്‍പ്പാണിത്. ഈ യുദ്ധം നമ്മള്‍ ജയിക്കും. കൊവിഡ് വാക്സീന്‍ വിതരണ യജ്ഞത്തിന് ഒരേമനസ്സോടെ നമുക്ക് അണിചേരാം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആമിര്‍ തീരുമാനം മാറ്റി, സിതാരെ സമീൻ പര്‍ ഒടിടിയിലേക്ക്
പണിക്കാര്‍ ഉപേക്ഷിച്ച കല്ലിനെ ദൈവം മൂലക്കല്ലാക്കി, പരിഹസിച്ചവര്‍ സഞ്ജുവിനെ വണങ്ങുന്നു..; ജിസ് ജോയ്