'മാസ്റ്റർ' എച്ച്ഡി പതിപ്പ് ചോർന്നു; തമിഴ്‌ റോക്കേഴ്‌സ് ഉൾപ്പടെയുള്ള പൈറസി ‌സൈറ്റുകളിൽ

Web Desk   | Asianet News
Published : Jan 16, 2021, 08:14 AM ISTUpdated : Jan 16, 2021, 09:57 AM IST
'മാസ്റ്റർ' എച്ച്ഡി പതിപ്പ് ചോർന്നു; തമിഴ്‌ റോക്കേഴ്‌സ് ഉൾപ്പടെയുള്ള പൈറസി ‌സൈറ്റുകളിൽ

Synopsis

ജനുവരി 13-ന് റിലീസ് ചെയ്യാനിരിക്കേ സിനിമയിലെ ഏതാനും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു.

വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്ററി'ന്റെ എച്ച്ഡി പതിപ്പും ചോർന്നു. തമിഴ്‌ റോക്കേഴ്‌സ് അടക്കമുള്ള പൈറസി ‌സൈറ്റുകളിലാണ് പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് കഴിഞ്ഞതിന് പിന്നാലെ സൈറ്റുകളിൽ ചിത്രം എത്തി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

ജനുവരി 13-ന് റിലീസ് ചെയ്യാനിരിക്കേ സിനിമയിലെ ഏതാനും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു.'മാസ്റ്ററി'ന്റെ സംവിധായകൻ ലോകേഷ് കനകരാജ്ചി ആയിരുന്നു ചിത്രം ചോർന്ന വിവരം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ചോർന്ന രംഗങ്ങൾ ആർക്കെങ്കിലും ലഭിച്ചാൽ അവ ഷെയർ ചെയ്യരുതെന്ന് ലോകേഷ് കനകരാജ് ട്വീറ്റിൽ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

ഒന്നര വർഷം നീണ്ട കഷ്ടപ്പാടുകൾക്ക് ശേഷമാണ് 'മാസ്റ്റര്'‍ തിയറ്ററിൽ എത്തുന്നതെന്നും ചിത്രത്തിന്റെ ചോർന്ന വീഡിയോ ക്ലിപ്പുകൾ ദയവായി ഷെയർ ചെയ്യരുതെന്നും ലോകേഷ് കനകരാജ് ട്വീറ്ററിലൂടെ പറഞ്ഞിരുന്നു.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്