
കൊച്ചി: ഫിമോമിനല്‍ ഹിറ്റ് എന്ന പദവിയിലേക്കാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാള ചിത്രം കുതിക്കുന്നത്. മലയാളത്തിലെ നാലമത്തെ 100 കോടി ചിത്രം എന്ന നേട്ടത്തിലേക്ക് അതിവേഗത്തിലാണ് ഈ ചെറുചിത്രം ഒരുക്കുന്നത് സംവിധായകന്‍ ചിദംബരം വെളിപ്പെടുത്തിയത് അനുസരിച്ച് 20 കോടിക്ക് അടുത്ത് ബജറ്റിലൊരുക്കിയ ചിത്രം കേരളത്തിന് പുറമേ തമിഴ്നാട്ടിലും തകര്‍ത്ത് ഓടുകയാണ്.
മാര്‍ച്ച് 1,2,3 വാരാന്ത്യ ദിനങ്ങളില്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് മലയാളത്തിന്‍റെ സ്വന്തം മഞ്ഞുമ്മല്‍ ബോയ്സ്. ഈ മൂന്ന് ദിവസങ്ങളില്‍ 20.4 കോടിയാണ് നേടിയത്. ഈ നേട്ടത്തിന് അടുത്ത് നില്‍ക്കുന്നത് ഹിന്ദി ചിത്രമായ യാമി ഗുപ്ത നായികയായ ആര്‍ട്ടിക്കിള്‍ 370 ആണ്. 15.25 കോടിയാണ് ഈ ചിത്രത്തിന്‍റെ വാരാന്ത്യ കളക്ഷന്‍. ഈ ചിത്രം എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്സിനൊപ്പം ഇറങ്ങി ഇതുവരെ 51.25 കോടി നേടിയിട്ടുണ്ട്.
മഞ്ഞുമ്മല്‍ ബോയ്സ് 11 ദിവസത്തില്‍ 46.75 കോടിയാണ് ആഭ്യന്തര ബോക്സോഫീസില്‍ നേടിയത്. ഇതേ വേഗത്തിലാണെങ്കില്‍ വരും ദിവസത്തില്‍ തന്നെ മഞ്ഞുമ്മല്‍ ബോയ്സ് ആര്‍ട്ടിക്കിള്‍ 370നെ കളക്ഷനില്‍ മറികടക്കും. അതേ സമയം ആഗോള ബോക്സോഫീസില്‍ തരംഗമായ ഡ്യൂണ്‍ പാര്‍ട്ട് 2 കഴിഞ്ഞ മാര്‍ച്ച് 1 ന് റിലീസ് ആയിരുന്നു ചിത്രത്തിന്‍റെ കളക്ഷന്‍ ഇന്ത്യയില്‍ മഞ്ഞുമ്മല്‍ ബോയ്സിന് താഴെയാണ്.
ഡ്യൂണ്‍ പാര്‍ട്ട് 2 ഇതുവരെ ഇന്ത്യയില്‍ 11.2 കോടിയാണ് മൂന്ന് ദിവസത്തില്‍ നേടിയിരിക്കുന്നത്. അതായത് മാര്‍ച്ച് ആദ്യവാരാന്ത്യത്തിലെ റിയല്‍ ബോക്സോഫീസ് വിന്നര്‍ മഞ്ഞുമ്മല്‍ ബോയ്സാണ് എന്ന് സാക്നില്‍ക്.കോം അടക്കം ട്രാക്കിംഗ് സൈറ്റുകള്‍ നല്‍കുന്ന വിവരത്തില്‍ നിന്നും വ്യക്തമാണ്.
ഒരു മലയാള ചിത്രത്തിന് തമിഴ്നാട്ടില്‍ ലഭിക്കുന്ന അപൂര്‍വ്വ പ്രതികരണമാണ് മഞ്ഞുമ്മല്‍ ബോയ്‍സിന് ലഭിക്കുന്നത്. താരതമ്യേന ചെറിയ സ്ക്രീന്‍ കൗണ്ടോടെ ഫെബ്രുവരി 22 ന് അവിടെ പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് ഈ ഞായറാഴ്ച മാത്രം 1000 ല്‍ അധികം തിയറ്ററുകളില്‍ ഷോ ഉണ്ടായിരുന്നു.
മഞ്ഞുമ്മല്‍ ബോയ്‍സ് ചിദംബരമാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുശിന്‍ ശ്യാം ആണ് ചിത്രത്തിന്‍റെ സംഗീതം.
ഡ്യൂണ്‍ പാര്‍ട്ട് 2 ആഗോള ബോക്സോഫീസില്‍ വിസ്മയ കുതിപ്പില്‍; അവതാര്‍, ആവഞ്ചര്‍ റെക്കോഡുകള്‍ പൊളിയും!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ