മഞ്ഞുമ്മല്‍ ബോയ്‍സ് ഇംപാക്‍റ്റ്, ചിദംബരത്തിന്റെ സംവിധാനത്തില്‍ ഹിന്ദിയിലെ ആ ഹിറ്റ് നടൻ

Published : Dec 17, 2024, 10:40 AM ISTUpdated : Dec 17, 2024, 10:45 AM IST
മഞ്ഞുമ്മല്‍ ബോയ്‍സ് ഇംപാക്‍റ്റ്, ചിദംബരത്തിന്റെ സംവിധാനത്തില്‍ ഹിന്ദിയിലെ ആ ഹിറ്റ് നടൻ

Synopsis

ബോളിവുഡിലെ നടനും ചിദംബരത്തിന്റെ സംവിധാനത്തില്‍.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ സംവിധായകനാണ് ചിദംബരം. മഞ്ഞുമ്മല്‍ ബോയ്‍സിന്റെ വമ്പൻ വിജയം സംവിധായകൻ എന്ന നിലയില്‍ ചിദംബരത്തെ രാജ്യമൊട്ടാകെ പ്രിയപ്പെട്ടവനാക്കിയിരുന്നു. നിലവില്‍ ചിദംബരം ഒരു പരസ്യ ചിത്രം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിന്റെ അനില്‍ കപൂറാണ് ചിദംബരത്തിന്റെ സംവിധാനത്തില്‍ വേഷമിടുന്നത്.

ചിദംബരത്തിന്റെ പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. സംവിധായകൻ ചിദംബരം ജാനേമൻ സിനിമയ്‍ക്ക് ശേഷം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് എന്നാണ് രാജ്യമൊട്ടാകെയുള്ള അഭിപ്രായങ്ങള്‍. ശ്വാസമടക്കി കാണേണ്ട ഒരു വേറിട്ട സിനിമാ കാഴ്‍ചയായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പ്രേക്ഷകരുടെ മുന്നിലേക്ക് ചിദംബരം എത്തിച്ചിരിക്കുന്നത്. സൗഹൃദത്തിനും പ്രാധാന്യം നല്‍കിയപ്പോള്‍ തീവ്രമായ സിനിമാ അനുഭവമായി മാറിയിരിക്കുന്നു.

തമിഴ്‍നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് 50 കോടിയില്‍ അധികം നേടിയിരുന്നു. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ നിന്നുള്ള ഒരു ചിത്രം ഇത്തരം നേട്ടത്തിലെത്തുന്നത്. വലിയ സ്വീകാര്യതയാണ് കേരളത്തിന് പുറത്ത് ചിത്രം നേടുന്നത്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 200 കോടി ക്ലബിലുമെത്തിയിരുന്നു. ആദ്യമായാണ് മലയാള ചിത്രം 200 കോടി ക്ലബിലെതതുന്നതും.

കലര്‍പ്പില്ലാതെ അനുഭവങ്ങള്‍ പകര്‍ത്താനാണ് ചിദംബരം ചിത്രത്തില്‍ ശ്രമിച്ചിട്ടുള്ളത് എന്ന് മഞ്ഞുമ്മല്‍ ബോയ്‍സ് കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാസ്റ്റിംഗ് നടത്തിയിരിക്കുന്നത് നടൻ ഗണപതിയാണ്. മഞ്ഞുമ്മല്‍ ബോയ്‍സെന്ന ഹിറ്റ് ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാം ആണ് നിര്‍വഹിച്ചത്.

Read More: മൂന്ന് സ്‍ത്രീകള്‍, ഒരു ജീവിതം- മെമ്മറീസ് ഓഫ് ബേര്‍ണിംഗ് ബോഡി റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ