ഒപ്പം ജനപ്രിയ പരമ്പരകളും ബിഗ് ബോസും

ഈസ്റ്റര്‍ ദിനത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഏഷ്യാനെറ്റ്. ആടുജീവിതം സിനിമയുടെ മ്യൂസിക് ലോഞ്ച് ഇവെന്‍റ് ഈസ്റ്റര്‍ ദിനമായ മാര്‍ച്ച് 31 ന് സംപ്രേക്ഷണം ചെയ്യും. രാവിലെ 9 നാണ് ഈ പരിപാടി. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്ന എ ആർ റഹ്‍മാനും മോഹൻലാലും ലോഞ്ചിന്റെ മുഖ്യാതിഥികളായി വേദിയിലെത്തുമ്പോൾ ഈണങ്ങളിലും താളങ്ങളിലും വിസ്മയിപ്പിക്കാൻ വിജയ് യേശുദാസ്, ചിന്മയി, സുദീപ്, ജിതിൻ രാജ് എന്നിവരും എത്തുന്നു. 

ഉച്ചയ്ക്ക് 1.30 ന് നായ്ക്കളായ ടോമിയുടെയും അമലുവിന്‍റെയും പ്രണയകഥ പറയുന്ന ചലച്ചിത്രം വാലാട്ടി, വൈകിട്ട് 4 മണിക്ക് ബേസില്‍ ജോസഫ് നായകനായ ഫാലിമി എന്ന ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍, രാത്രി 10.30 ന് മനുഷ്യവികാരങ്ങളും ഒപ്പം അപ്രതീക്ഷിത ട്വിസ്റ്റുകളുമുള്ള ചിത്രം പൂക്കാലം എന്നിവ സംപ്രേക്ഷണം ചെയ്യും. വിജയരാഘവൻ, കെപിഎസി ലീല, ബേസിൽ ജോസഫ്, ജോണി ആന്റണി, ജഗദീഷ്, അന്നു ആന്റണി, അരുൺ കുര്യൻ എന്നിവരാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഏഷ്യാനെറ്റിന്‍റെ ജനപ്രിയ പരമ്പരകളായ ചെമ്പനീപ്പൂവ്, ഗീതാഗോവിന്ദം, ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം, പത്തരമാറ്റ് എന്നിവയുടെ ആകർഷകമായ എപ്പിസോഡുകൾ രാത്രി 7 മണി മുതൽ 9 മണി വരെയും രാത്രി 9 മണിക്ക് മോഹൻലാൽ അവതാരകനായ, ഏറെ പ്രശംസ നേടിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 6 ഉം സംപ്രേക്ഷണം ചെയ്യും.

ALSO READ : ഗാന ചിത്രീകരണത്തിലെ ഷങ്കര്‍ മാജിക് വീണ്ടും; 'ഗെയിം ചേഞ്ചറി'ലെ ആദ്യഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം