‘എക്കാലത്തെയും ആരാധ്യതാരം, മനുഷ്യത്വത്തിന്റെ റോൾ മോഡൽ‘; രജനികാന്തിനെ അഭിനന്ദിച്ച് മനോജ് കെ ജയൻ

By Web TeamFirst Published Apr 1, 2021, 12:09 PM IST
Highlights

അൻപത് വർഷമായി ചലച്ചിത്ര മേഖലയ്ക്ക് നൽകി വരുന്ന സംഭാവനകൾ പരിഗണിച്ചാണ് രജനികാന്തിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് വാർത്ത വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. 

ന്ത്യയിലെ ചലച്ചിത്ര പ്രവർത്തകർക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകേ അവാർഡ് നേടിയ നടൻ രജനികാന്തിനെ അഭിനന്ദിച്ച് മനോജ് കെ ജയൻ. ഫേസ്ബുക്കിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചത്. എക്കാലത്തെയും എന്റെ ആരാധ്യതാരം, നടൻ, അതിലുപരി മനുഷ്യത്വത്തിന്റെ റോൾ മോഡലാണ് രജനിയെന്നും മനോജ് കുറിക്കുന്നു. ഇരുവരും ഒരുമിച്ചുള്ള പഴയകാല ചിത്രം പങ്കുവച്ച് കൊണ്ടാണ് തരത്തിന്റെ പോസ്റ്റ്. 

മനോജ് കെ ജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഭാരതത്തിൽ…ഒരു സിനിമാ പ്രവർത്തകന് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്കാരം…ദാദാ സാഹിബ് ഫാൽക്കെ Award എക്കാലത്തെയും എന്റെ ആരാധ്യതാരം…നടൻ…അതിലുപരി…മനുഷ്യത്വത്തിന്റെ Role modelസാക്ഷാൽ രജനീകാന്ത് രജനിസാറിന് ലഭിച്ചതിൽ, ഈ എളിയ കലാകാരന്, അങ്ങയുടെ ഏറ്റവും വലിയ ആരാധകന് ,നിറഞ്ഞ സന്തോഷം…അഭിമാനം അഭിനന്ദനങ്ങൾ സർ 

ഭാരതത്തിൽ…ഒരു സിനിമാ പ്രവർത്തകന് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്കാരം…ദാദാ സാഹിബ് ഫാൽക്കെ Award 🥰🙏🥰എക്കാലത്തെയും എന്റെ...

Posted by Manoj K Jayan on Wednesday, 31 March 2021

അൻപത് വർഷമായി ചലച്ചിത്ര മേഖലയ്ക്ക് നൽകി വരുന്ന സംഭാവനകൾ പരിഗണിച്ചാണ് രജനികാന്തിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് വാർത്ത വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, ശങ്കർ മഹാദേവൻ, ആശാ ബോസ്ലേ, സുഭാഷ് ഗയ് എന്നിവരടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് രജനികാന്തിനെ തെരഞ്ഞെടുത്തത്. 

ഇന്ത്യൻ ചലച്ചിത്ര മേഖലയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹേബ് ഫാൽക്കെയുടെ അനുസ്മരണാർത്ഥമാണ് ഈ പുരസ്കാരം കേന്ദ്രസർക്കാർ നൽകുന്നത്. ഇന്ത്യൻ ചലച്ചിത്ര രംഗത്തിന്‌ നൽകപ്പെടുന്ന ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് 1969- മുതൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നൽകുന്നത്. 

click me!