നടി ഹരിത പറക്കോട് വിവാഹിതയായി

Web Desk   | Asianet News
Published : Apr 01, 2021, 11:04 AM IST
നടി ഹരിത പറക്കോട് വിവാഹിതയായി

Synopsis

നടി ഹരിത പറക്കോടും ഭരതും വിവാഹിതരായി.

നടി ഹരിത പറക്കോട് വിവാഹിതയായി. ഭരത് ആണ് ഹരിതയുടെ വരൻ. ഇരുവരുടെയും പ്രണയ വിവാഹമാണ്. പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ബന്ധുക്കളുടെയും ആശിര്‍വാദത്തോടെയായിരുന്നു വിവാഹം. ഹരിതയ്‍ക്ക് വിവാഹ ആശംസകള്‍ നേരുകയാണ് എല്ലാവരും.

ഹണ്ട്രഡ് ഡിഗ്രി സെല്‍ഷ്യസ് എന്ന മലയാള ചിത്രത്തിലൂടെയാണ് ഹരിത വെള്ളിത്തിരയിലെത്തിയത്. 2014ലാണ് ചിത്രം റിലീസാകുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയയാകാൻ ഹരിതയ്‍ക്കായി. തുടര്‍ന്ന് ഹ്രസ്വ ചിത്രങ്ങളിലൂടെയും വെബ് സീരിയസുകളിലൂടെയും ഹരിത തിളങ്ങി. തന്റെ വിവാഹ ഫോട്ടോകള്‍ ഹരിത തന്നെ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഹരിതയ്‍ക്കും ഭരതിനും എല്ലാവരും വിവാഹ ആശംസകളും നേരുന്നു.

ഹരിതയുടെയും ഭരതിന്റെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.

കുറൈ ഒൻട്രും ഇല്ലൈ എന്ന ചിത്രത്തിലൂടെ ഹരിത തമിഴകത്തും എത്തിയിരുന്നു.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍