ഒരു വർഷത്തിന് ശേഷം ക്യാമറയ്ക്കു മുന്നിലേക്ക് മനോജ് കെ ജയനും; ദുല്‍ഖറിനൊപ്പം ഈ ഗെറ്റപ്പില്‍

Web Desk   | Asianet News
Published : Feb 13, 2021, 02:16 PM IST
ഒരു വർഷത്തിന് ശേഷം ക്യാമറയ്ക്കു മുന്നിലേക്ക് മനോജ് കെ ജയനും; ദുല്‍ഖറിനൊപ്പം ഈ ഗെറ്റപ്പില്‍

Synopsis

ദുല്‍ഖറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയാണ്. 

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാ​ഗമാകാൻ മനോജ് കെ ജയൻ. താരം തന്നെയാണ് ചിത്രത്തിലേക്ക് വരുന്ന കാര്യം ആരാധകരുമായി പങ്കുവച്ചത്. ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് വീണ്ടും ക്യാമറയുടെ മുന്നിലേക്ക് വരികയാണെന്ന് മനോജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പുതിയ രൂപത്തിലും ഭാവത്തിലുമാണ് ചിത്രത്തിൽ എത്തുന്നതെന്നും താരം പറയുന്നു.

മനോജ് കെ ജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

നമസ്കാരം കൊറോണക്കാലം സമ്മാനിച്ച ഈ വേഷവും, രൂപവും ഇന്ന് ഇവിടെ അഴിച്ചു വയ്ക്കുന്നു… പകരം....ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് വീണ്ടും ക്യാമറയുടെ മുന്നിലേക്ക് പുതിയ രൂപത്തിൽ …പുതിയ ഭാവത്തിൽ തന്റെ ഓരോ സിനിമയിലൂടെയും, സംവിധാനത്തിന്റെ versatality എന്തെന്ന് കാണിക്കുന്നThe Brilliant ‘ROSHAN ANDREWS’- ന്റെ സിനിമയിൽ താര രാജകുമാരൻ Awesome and Handsome ‘DULQUER SALMAN’ നിർമ്മിച്ചു നായകനാവുന്ന സിനിമ  നവ മലയാള സിനിമയ്ക്ക് തിരക്കഥയുടെ കെട്ടുറപ്പെന്തെന്ന് മനസ്സിലാക്കികൊടുത്തുകൊണ്ടേയിരിക്കുന്ന…Excellent Writers ‘BOBBY SANJAY’യുടെ Scripting… കൂടെ…എന്നെ എന്നും Support ചെയ്യുന്ന നിങ്ങളുടെ പ്രാർത്ഥനയും,സ്നേഹവും ഉണ്ടാവുമെന്ന വിശ്വാസത്തിൽ…തുടങ്ങുന്നു.………

ദുല്‍ഖറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയാണ്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറെര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.  മനോജ് കെ. ജയന് പുറമേ അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 

പ്രശസ്ത സംഗീതജ്ഞനായ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗര്‍തണ്ട, മദ്രാസ്, കബാലി,കാല, പറയേറും പെരുമാള്‍, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ സം​ഗീതം നിർവഹിച്ചത് സന്തോഷാണ്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ