വിവാദം കെട്ടടങ്ങിയില്ല; അപ്രതീക്ഷിത നീക്കവുമായി മൻസൂര്‍ അലി ഖാൻ, തൃഷയടക്കം താരങ്ങൾക്കെതിരെ കേസ്

Published : Dec 08, 2023, 11:39 PM ISTUpdated : Dec 09, 2023, 12:04 AM IST
വിവാദം കെട്ടടങ്ങിയില്ല; അപ്രതീക്ഷിത നീക്കവുമായി മൻസൂര്‍ അലി ഖാൻ, തൃഷയടക്കം താരങ്ങൾക്കെതിരെ കേസ്

Synopsis

ചെന്നൈ പൊലീസ് കേസെടുത്തതിന് പിന്നാലെ മൻസൂർ മാപ്പ് പറയുകയും, നടനെതിരെ നടപടി വേണ്ടെന്ന് തൃഷ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ മാനനഷ്ടക്കേസുമായി നടൻ മൻസൂർ അലി ഖാൻ. ‘എക്സ് ’പ്ലാറ്റഫോമിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി. ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും ചെന്നൈ കോടതിയിൽ മൻസൂർ  കേസ് നൽകി . ‘ലിയോ ’സിനിമയുമായി ബന്ധപെട്ടുള്ള അഭിമുഖത്തിനിടെ തൃഷയ്‌ക്കെതിരെ മൻസൂർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവാദമായിരുന്നു.

എന്നാൽ ഒരു സ്ത്രീയെയും അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും വസ്തുത മനസിലാക്കാതെ മൂവരും തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി എന്നുമാണ് മൻസൂറിന്റെ വാദം. ചെന്നൈ പൊലീസ് കേസെടുത്തതിന് പിന്നാലെ മൻസൂർ മാപ്പ് പറയുകയും, നടനെതിരെ നടപടി വേണ്ടെന്ന് തൃഷ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. വിവാദം കേട്ടടങ്ങി എന്ന് കരുതിയിരിക്കവെയാണ് മൻസൂറിന്റെ അപ്രതീക്ഷിത നീക്കം.

മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലായൊന്നും ആയിരുന്നു മൻസൂർ പറഞ്ഞിരുന്നത്.  ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മൻസൂർ പറഞ്ഞിരുന്നു. തൃഷയും വിജയിയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന്‍ എത്തിയത്.

കാനം രാജേന്ദ്രൻ അന്തരിച്ചു

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ