കൊവിഡ് വാക്സിനെതിരെ വ്യാജ പ്രചാരണം; നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി

By Web TeamFirst Published Apr 29, 2021, 12:46 PM IST
Highlights

നടൻ വിവേക് മരിച്ചത് വാക്സിൻ സ്വീകരിച്ചത് കാരണമെന്നും ജനങ്ങൾ വാക്സിൻ സ്വീകരിക്കരുതെന്നുമായിരുന്നു നടന്‍റെ പ്രസ്താവന

ചെന്നൈ: കൊവിഡ് വാക്സിനെതിരെ വ്യാജപ്രചാരണം നടത്തിയതിന് നടൻ മൻസൂർ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പിന് പിഴ അടയ്ക്കാനാണ് ഉത്തരവ്. കേസിൽ ഇടക്കാല ജാമ്യം അനുവദിച്ചു. നടൻ വിവേക് മരിച്ചത് വാക്സിൻ സ്വീകരിച്ചത് കാരണമെന്നും ജനങ്ങൾ വാക്സിൻ സ്വീകരിക്കരുതെന്നുമായിരുന്നു നടന്‍റെ പ്രസ്താവന.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!