Latest Videos

Marakkar box office : 'മരക്കാറി'ന് ഗംഭീര തുടക്കം, ഓസ്‍ട്രേലിയ, ന്യൂസിലാൻഡ് ബോക്സ് ഓഫീസ് റിപോര്‍ട്ട്

By Web TeamFirst Published Dec 3, 2021, 11:56 AM IST
Highlights

മോഹൻലാല്‍ നായകനായ ചിത്രം ഓസ്‍ട്രേലിയയില്‍ നിന്നും ന്യൂസിലാൻഡില്‍ നിന്നും നേടിയത്.

കൊവിഡ് കാലത്തിന്റെ ദുരിതത്തെ മറികടക്കാൻ തിയറ്ററുകളും ചലച്ചിത്ര പ്രവര്‍ത്തകരും പ്രതീക്ഷയര്‍പ്പിച്ചത് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിലായിരുന്നു (Marakkar: Arabikadalinte Simham). മോഹൻലാല്‍ നായകനായ ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യണമെന്ന് എല്ലാവരും വാശിപിടിച്ചതും അതുകൊണ്ടുതന്നെയാണ്. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ വിവാദമാകുകയും ചെയ്‍തിരുന്നു. എന്നാല്‍ എല്ലാ വിവാദങ്ങളെയും മറികടന്ന് തിയറ്ററില്‍ എത്തിയ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന് തിയറ്ററുകാരുടെ പ്രതീക്ഷകള്‍ക്കനുസരിച്ചുള്ള ഓപ്പണിംഗ് തന്നെ ആദ്യ ദിനം ലഭിച്ചു.

Comscore Reported Day 1 Box Office Update

Australia 🇦🇺 ~ A$50,386 [₹26.71L] ~ 63 Locs Reported

New Zealand 🇳🇿 ~ NZ$8,770 [₹4.46L] ~ 6 Locs Reported

⏭️ All Time Record Opening Day 1 @ Australia That Too By A Double Margin Lead !

T E R R I F I C 🔥

— Forum Reelz (@Forum_Reelz)

 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ഒരു ദൃശ്യ വിസ്‍മയം ആയിരിക്കുമെന്നായിരുന്നു ആദ്യമേ സംവിധായകനടക്കമുള്ളവര്‍ പറഞ്ഞത്.  'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' മലയാളത്തിന് വിദേശ വിപണിയിലടക്കം സാധ്യതകള്‍ തുറന്നിടുമെന്നും പറഞ്ഞു. വിദേശ രാജ്യങ്ങളിലടക്കം ചിത്രത്തിന് വലിയ ഗ്രാൻഡ് റിലീസാണ് ലഭിച്ചത്. ഓസ്‍ട്രേലിയയില്‍ നിന്ന് ചിത്രത്തിന് 63 ഇടങ്ങളില്‍  നിന്നായി 26.71 ലക്ഷവും ന്യൂസിലാൻഡില്‍ നിന്ന് ആറിടങ്ങളില്‍ നിന്ന് മാത്രമായി 4.46 ലക്ഷവുമാണ് ആദ്യ ദിനം ലഭിച്ചത് എന്ന് ഫോറം റീല്‍സ് ട്വീറ്റ് ചെയ്യുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ദൃശ്യവിസ്‍മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നു. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

റിലീസിനു മുന്‍പുള്ള ടിക്കറ്റ് ബുക്കിംഗില്‍ നിന്നു മാത്രമായി 'മരക്കാര്‍' 100 കോടി കളക്റ്റ് ചെയ്‍തുകഴിഞ്ഞെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു. യുഎഇയില്‍ മാത്രം ചിത്രം ആദ്യ ദിനം 2.98 കോടി രൂപയാണ് 'മരക്കാര്‍' നേടിയതെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' സ്വന്തമാക്കിയിരുന്നു. 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ആദ്യ ദിനം സ്വന്തമാക്കിയ ആകെ കളക്ഷന്റെ റിപ്പോര്‍ട്ട് അറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

click me!