Marakkar: പ്രണയാതുരരായ് പ്രണവും കല്യാണിയും; 'മരക്കാര്‍' കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍

Web Desk   | Asianet News
Published : Nov 25, 2021, 04:52 PM IST
Marakkar: പ്രണയാതുരരായ് പ്രണവും കല്യാണിയും; 'മരക്കാര്‍' കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍

Synopsis

'മരക്കാറി'ന്‍റെ കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.

മോ​ഹൻലാൽ- പ്രിയദർശൻ കൂട്ടുക്കെട്ടിലെ ബി​ഗ് ബജറ്റ് ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിനായുള്ള (Marakkar: Arabikadalinte Simham) കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാ​ദങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ചിത്രം തിയറ്ററിലെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. പുറത്തിറങ്ങിയ രണ്ട് ടീസറുകൾക്കും മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രത്തിന്റെ കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍(motion poster) പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

പ്രണവ് മോഹൻലാലിനൊപ്പം കല്യാണി പ്രിയദർശനുമുള്ള മോഷൻ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം റിലീസാകാൻ ഏഴ് ദിവസം മാത്രം ശേഷിക്കെയാണ് പോസ്റ്റർ പുറത്തുവിട്ടത്. പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് വീഡിയോ കണ്ടു കഴിഞ്ഞത്. 

അതേസമയം, ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ട് കഴിഞ്ഞു. ആദ്യ ടീസറിനെ പോലെ മികച്ച പ്രതികരണമാണ് ഇതിനും ലഭിക്കുന്നത്. 23 സെക്കന്റ് മാത്രമേ ദൈർഘ്യമുള്ളുവെന്ന പരിഭവം ആരാധകർക്ക് ഉണ്ടെങ്കിലും ടീസറിന് വൻവരവേൽപ്പാണ് പ്രേക്ഷകർ ഇതിനോടകം നൽകി കഴിഞ്ഞത്. ഇതുവരെയുള്ള മലയാള സിനിമാ ചരിത്രത്തെ മാറ്റിക്കുറിക്കുമെന്നാണ് പലരും കമന്റ് ചെയ്യുന്നത്. 

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്ററുകളിൽ എത്തുക. ചിത്രം നിര്‍മിക്കുന്നത്.  അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ഒരിടവേളക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 

Read Also: Marakkar teaser 2: തീയറ്ററുകളില്‍ തീപാറും; ആവേശം നിറച്ച് 'മരക്കാർ' ടീസർ 2

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'രണ്ട് വയസ് പൊണ്ണ് റേപ്പ് വിക്ടിം, തട്ടി കേക്ക തെരിയിലയാ?'; വിജയ്-തൃഷ ​ഗോസിപ്പ്, ചോദ്യശരങ്ങളുമായി ആരാധിക
ചിത്രീകരിച്ചത് പൂര്‍ണ്ണമായും ഐ ഫോണില്‍; 'പഗിട കളി' തിയറ്റര്‍ റിലീസിന്