Marakkar:'മരക്കാര്‍: അറബിക്കടലിന്റെ സിംഹം', ആവേശമായി ആരാധകന്റെ പ്രമോ വീഡിയോ

Web Desk   | Asianet News
Published : Nov 20, 2021, 10:25 PM ISTUpdated : Nov 22, 2021, 08:07 PM IST
Marakkar:'മരക്കാര്‍: അറബിക്കടലിന്റെ സിംഹം', ആവേശമായി ആരാധകന്റെ പ്രമോ വീഡിയോ

Synopsis

'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന ചിത്രത്തിന്റെ  ആവേശവുമായി ആരാധകന്റെ പ്രമോ വീഡിയോ.

'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന (Marakkar: Arabikadalinte Simham) ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന്റെ ആകാംക്ഷയിലാണ് മോഹൻലാല്‍ (Mohanlal) ആരാധകര്‍. ഒടിടി റിലീസുണ്ടാക്കിയ ആശങ്കള്‍ മറികടന്നാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തിയറ്ററുകളിലേക്ക് എത്തുന്നതും. അതുകൊണ്ടുതന്നെ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ ഓരോ വിശേഷണങ്ങളും ആരാധകരുടെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മാറുകയാണ്. ഇപോഴിതാ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ആരാധകൻ ചെയ്‍ത വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

അതുല്‍ എൻപി എന്നയാളാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ പ്രമോ വീഡിയോ ചെയ്‍തിരിക്കുന്നത്. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ എല്ലാ ആവേശവും നിറച്ചാണ് വീഡിയോ ചെയ്‍തിരിക്കുന്നത്. വളരെ പെട്ടെന്നു തന്നെ  'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ പ്രമോ വീഡിയോ ഹിറ്റായിരിക്കുകയാണ്.  ഐഎംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യൻ സിനിമകളും ഷോകളും (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യൻ ചിത്രം) എന്ന വിഭാഗത്തില്‍ പ്രിയദര്‍ശന്റെ സംവിധാനത്തിലുള്ള 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ഒന്നാമതെത്തിയിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.  അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് എം എസ് അയ്യപ്പൻ നായരാണ്. ഹൈദരാബാദിലാണ് മോഹൻലാല്‍ ചിത്രം പ്രധാനമായും ഷൂട്ട് ചെയ്‍തത്.  ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു