മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് മാറ്റി, വണ്‍ എത്താൻ വൈകും

Web Desk   | Asianet News
Published : Mar 10, 2020, 06:54 PM IST
മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് മാറ്റി, വണ്‍ എത്താൻ വൈകും

Synopsis

മോഹൻലാല്‍ നായകനാകുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസ് മാറ്റിവച്ചു.

കൊറോണ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് തിയറ്ററുകള്‍ അടച്ചിടും. മോഹൻലാല്‍ നായകനാകുന്ന സിനിമയായ മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഉള്‍പ്പടെയുള്ളവയുടെ റിലീസുകള്‍ മാറ്റിവച്ചിട്ടുണ്ട്.

തിയേറ്ററുകള്‍ അടച്ചിടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് തീരുമാനം. നാളെ മുതല്‍ സംസ്ഥാനത്ത് തിയറ്ററുകള്‍ അടച്ചിടുമെന്ന് സിനിമ സംഘടനകളുടെ സംയുക്ത യോഗം വ്യക്തമാക്കി. മോഹൻലാലിനെ നായകനാക്കി പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസ് മാറ്റി. 12ന് റിലീസ് ചെയ്യാനിരുന്ന ടൊവിനോ തോമസ് ചിത്രം 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സി'ന്റെ റിലീസ് മാറ്റിവച്ചിരുന്നു. മമ്മൂട്ടി നായകനാകുന്ന വണ്‍ എന്ന സിനിമയുടെ റിലീസും നീളും. വിജയ് നായകനാകുന്ന മാസ്റ്റേഴ്‍സ് എന്ന സിനിമയുടെ കേരളത്തിലെ റിലീസ് നീളും.

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ