
ഏഷ്യാനെറ്റിന്റെ ടെലിവിഷന്‍ പ്രീമിയര്‍ ആയി വരും ദിനങ്ങളില്‍ രണ്ട് പ്രധാന ചിത്രങ്ങള്‍. പ്രിയദര്‍ശന്‍റെ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം, നാദിര്‍ഷയുടെ ദിലീപ് ചിത്രം കേശു ഈ വീടിന്‍റെ നാഥന്‍ എന്നീ ചിത്രങ്ങളാണ് ഏഷ്യാനെറ്റില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. വിഷുദിനമായ വെള്ളിയാഴ്ച (15) ഉച്ച കഴിഞ്ഞ് 2 മണിക്കാണ് മരക്കാറിന്‍റെ ഷോ ടൈം. ഈസ്റ്റര്‍ ദിനമായ 17ന് ആണ് കേശുവിന്‍റെ പ്രദര്‍ശനം. വൈകിട്ട് 4.30നാണ് ചിത്രം ആരംഭിക്കുക.
മുഹമ്മദാലി എന്ന കുഞ്ഞാലി മരക്കാര്‍ നാലാമന്‍റെ കഥയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം പറയുന്നത്. സാമൂതിരിയുടെ പടത്തലവനായി നിന്ന് പോര്‍ച്ചുഗീസ് സൈന്യത്തിനെതിരെ പടപൊരുതിയ കുഞ്ഞാലി മരക്കാര്‍ നാലാമന്‍ ചതിയുടെ ചതുരംഗ കളത്തില്‍ ചുവടിടറി വീഴുന്ന കാഴ്ചയാണ് ചിത്രം കാണിച്ചു തരുന്നത്. മഞ്ജു വാരിയർ, മുകേഷ്, കീർത്തി സുരേഷ്, നെടുമുടി വേണു, പ്രഭു, അർജുൻ, സുനിൽ ഷെട്ടി തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രവുമാണിത്.
അതേസമയം നാദിർഷയുടെ സംവിധാനത്തിൽ ദിലീപ് ആദ്യമായി അഭിനയിക്കുന്ന കേശു ഈ വീടിന്റെ നാഥൻ. ദിലീപിന്‍റെ മേക്കോവർ തന്നെയാണ് സിനിമയുടെ ആദ്യ ആകർഷണം. പിന്നെ ദിലീപ്- ഉർവശി കോമ്പിനേഷനും. അറുപിശുക്കനായ കേശുവിന്‍റെ ജീവിതത്തിലെ ചില അനുഭവങ്ങൾ ചേർത്തുവെച്ചാണ് ഈ ഫാമിലി എന്റർടെയ്നർ നാദിർഷയും തിരക്കഥാകൃത്ത് സജീവ് പാഴൂരും ഒരുക്കിയിരിക്കുന്നത്.
'മേപ്പടിയാന്റെ' വിജയം; വീണ്ടും നിർമാതാവിന്റെ കുപ്പായമണിഞ്ഞ് ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മേപ്പടിയാന്‍' (Meppadiyan). ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിച്ച സിനിമ കൂടിയായിരുന്നു ഇത്. ഉണ്ണി മുകുന്ദൻ തന്നെ നിർമ്മാണവും നിർവ്വഹിച്ച ചിത്രം കഴിഞ്ഞ ദിവസം നൂറ് ദിവസം പൂർത്തിയാക്കിയിരുന്നു. ഈ അവസരത്തിൽ വീണ്ടും നിർമ്മാതാവിന്റെ കുപ്പായം അണിയാൻ ഒരുങ്ങുകയാണ് ഉണ്ണിമുകുന്ദൻ.
'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ അടുത്തതായി നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. 'ഈ ചില്ല് കൂട്ടിൽ ഇരിക്കുന്നതെല്ലാം സവർണ പലഹാരങ്ങളാണോ' എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. നായകവേഷത്തിൽ എത്തുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്.
നവാഗതനായ അനൂപ് പന്തളമാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റ് മുഖ്യവേഷങ്ങളിൽ. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.
ജനുവരി 14നാണ് മേപ്പടിയാൻ തിയറ്ററുകളിൽ എത്തിയത്. 2019ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു. സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ