
തിരുവനന്തപുരം: മരക്കാർ റിലീസിൻ്റെ (Marakkar Theatre Release) കാര്യത്തിൽ വീണ്ടും ഒത്തുതീർപ്പിന് ഫിലിം ചേമ്പർ (Film Chamber) ശ്രമം. നിർമ്മാതാവും ഫിയോക്കുമായി (FEUOK) ഒരു വട്ടം കൂടി ചർച്ച നടത്തും. കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയമായിരുന്നു. ഒടിടി റിസീസ് സാധ്യത ഏറി നിൽക്കേ തിയേറ്ററർ റിലീസ് ഉറപ്പാക്കാനുള്ള അവസാന ശ്രമമാണ് ഈ ചർച്ച.
അഡ്വാന്‍സ് തുകയായി മരക്കാറിന് തിയറ്റര്‍ ഉടമകള്‍ 40 കോടി രൂപ നല്‍കണമെന്നാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ കഴിഞ്ഞ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. പൃഥ്വിരാജിന്‍റെ സംവിധാനത്തിലെത്തിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന് സമാനതുകയാണ് അഡ്വാന്‍സ് ഇനത്തില്‍ ലഭിച്ചിരുന്നത് എന്നറിയുന്നു. തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നപക്ഷം ആദ്യ മൂന്നാഴ്ച കേരളത്തിലെ എല്ലാ തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളിന്മേലും ഫിയോക്ക് തടസ്സമുന്നയിച്ചതോടെയാണ് കഴിഞ്ഞ ചർച്ച അവസാനിപ്പിച്ചത്.
നിവിൻ പോളി ചിത്രം കനകം കാമിനി കലഹവും ടൊവിനോ സിനിമ മിന്നൽ മുരളിയും ഇതിനകം ഒടിടി റീലീസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഒടിടി പോരിൽ വിവിധി പ്ളാറ്റ് ഫോമുകൾ മരക്കാറിന് വെച്ചത് വമ്പൻ തുകയാണെന്നാണ് വിവരം. ഇത് മാത്രമല്ല അൻപത് ശതമാനം സീറ്റിലെ തിയേറ്റർ റിലീസ് ഗുണം ചെയ്യുമോ എന്ന സംശയവും മരക്കാർ നിർമ്മാതാക്കൾക്കുണ്ട്. ഫിയോക്ക് ആകട്ടെ മരക്കാർ പോലുള്ള ബിഗ് ബജറ്റ് ചിത്രം വഴി തിയറ്ററിലുണ്ടാകാവുന്ന തരംഗത്തിലാണ് പ്രതീക്ഷ വെക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ