മാരി സെല്‍വരാജിന്റെ 'വാഴൈ', റിലീസിനായി കാത്ത് ആരാധകര്‍

Published : Jan 12, 2023, 03:45 PM ISTUpdated : Aug 28, 2024, 09:18 AM IST
മാരി സെല്‍വരാജിന്റെ  'വാഴൈ', റിലീസിനായി കാത്ത് ആരാധകര്‍

Synopsis

മാരി സെല്‍വരാജിന്റെ 'വാഴൈ' എന്ന ചിത്രത്തിന്റ ചിത്രീകരണം പൂര്‍ത്തിയായി.

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വാഴൈ'. കലൈയരശൻ, നിഖില വിമല്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രമായ 'വാഴൈ'യുടെ പ്രഖ്യാപനംതൊട്ടേ ആരാധകര്‍ ഏറ്റെടുത്തിരുന്നു. മാരി സെല്‍വരാജ് തന്നെയാണ് 'വാഴൈ' എന്ന ചിത്രം നിര്‍മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ വാഴൈയുടെ ചിത്രീകരണം പൂര്‍ത്തിയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്.

'പരിയേറും പെരുമാള്‍' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. പിന്നീട് ധനുഷ് നായകനായ 'കര്‍ണ്ണനും' സംവിധാനം ചെയ്‍ത മാരി സെല്‍വരാജിന്റേതായി ചിത്രീകരിച്ച മറ്റൊരു ചിത്രം 'മാമന്നൻ' ആണ്. തേനി ഈശ്വറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് നായികയാവുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മാരി സെല്‍വരാജ് വീണ്ടും ഗംഭീര ചിത്രവുമായി എത്തും എന്ന് ഉറപ്പുള്ള ആരാധകര്‍ 'മാമന്നനി'ല്‍ വലിയ പ്രതീക്ഷയിലാണ്. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ്.

എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.  മാരി സെല്‍വരാജും റഹ്‍മാനും ഇതാദ്യമായിട്ടാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. റെഡ് ജിയാന്റ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.  അടുത്തിടെ ഒട്ടേറെ ഹിറ്റ് തമിഴ് ചിത്രങ്ങള്‍ വിതരണത്തിന് എത്തിച്ചത് റെഡ് ജിയാന്റ് മൂവീസാണ്.

 ധ്രുവ് വിക്രം നായകനാകുന്ന ചിത്രം സംവിധായകൻ മാരി സെല്‍വരാജിന്റേതായി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രത്തില്‍ നായകനായ ഒരു കബഡി താരമായാണ് ധ്രുവ് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്തായാലും 'വാഴൈ' എന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മാരി സെല്‍വരാജിന്റെ ആരാധകര്‍. ചിത്രത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Read More: കേരളത്തില്‍ ഒന്നാമത് വിജയ്‍യോ അജിത്തോ?, തിയറ്ററുകളില്‍ 'വാരിസും' 'തുനിവും നേടിയതിന്റെ കണക്കുകള്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആമിര്‍ തീരുമാനം മാറ്റി, സിതാരെ സമീൻ പര്‍ ഒടിടിയിലേക്ക്
പണിക്കാര്‍ ഉപേക്ഷിച്ച കല്ലിനെ ദൈവം മൂലക്കല്ലാക്കി, പരിഹസിച്ചവര്‍ സഞ്ജുവിനെ വണങ്ങുന്നു..; ജിസ് ജോയ്