ടോം ക്രൂസിനെ പിന്നിലാക്കി ഷാരൂഖ്, മുന്നിലുള്ളത് ഡ്വെയ്ൻ ജോൺസൺ!; നേട്ടം കരസ്തമാക്കുന്ന ഏക ഇന്ത്യന്‍ നടന്‍.!

Published : Jan 12, 2023, 02:07 PM IST
ടോം ക്രൂസിനെ പിന്നിലാക്കി ഷാരൂഖ്, മുന്നിലുള്ളത് ഡ്വെയ്ൻ ജോൺസൺ!; നേട്ടം കരസ്തമാക്കുന്ന ഏക ഇന്ത്യന്‍ നടന്‍.!

Synopsis

ഷാരൂഖിന്റെ വീടായ മന്നത്തിന്റെ വില 200 കോടിയാണെന്നാണ് റിപ്പോർട്ട്. അതിനൊപ്പം തന്നെ ഷാരൂഖിന്‍റെ വാനിറ്റി വാനിന് തന്നെ അഞ്ച് കോടി രൂപ വിലവരുമെന്നാണ് റിപ്പോർട്ട്. 

മുംബൈ: ലോകത്തിലെ ഏറ്റവും ധനികരായ അഞ്ച് നടന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനം നേടി ഷാരൂഖ് ഖാന്‍. കഴിഞ്ഞ ഞായറാഴ്ച വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പട്ടികയിലാണ് ഷാരൂഖ് ഖാന്‍ നാലാം സ്ഥാനത്തുള്ളത്. അമേരിക്കന്‍ കൊമേഡിയനും നടനുമായ ജെറി സീൻഫെൽഡാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്.

ഡ്വെയ്ൻ ജോൺസൺ, ടോം ക്രൂസ്, ജോർജ്ജ് ക്ലൂണി, റോബർട്ട് ഡി നിരോ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം ' ഏറ്റവും സമ്പന്നരായ നടന്മാരുടെ' ടോപ്പ് 10 പട്ടികയിലുള്ള ഏക  ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ. ഷാരൂഖിന്‍റെ ആസ്തി 770 മില്യൺ ഡോളറാണ് എന്നാണ് പട്ടിക പറയുന്നത്. 

ഷാരൂഖിന്റെ വീടായ മന്നത്തിന്‍റെ വില മാത്രം 200 കോടിയാണെന്നാണ് റിപ്പോർട്ട്. അതിനൊപ്പം തന്നെ ഷാരൂഖിന്‍റെ വാനിറ്റി വാനിന് തന്നെ അഞ്ച് കോടി രൂപ വിലവരുമെന്നാണ് റിപ്പോർട്ട്. ബോളിവുഡിലെ ഒരു താരത്തിന് സ്വന്തമായുള്ള ഏറ്റവും വിലകൂടിയ ആഡംബര വാനിറ്റി വാനാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 

അമേരിക്കൻ സ്റ്റാൻഡ് അപ് കൊമേഡിയനും നടനും എഴുത്തുകാരനുമായ ജെറി സീൻഫെൽഡ് ആണ് 1 ബില്യൺ ഡോളർ ആസ്തിയുമായി ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 1 ബില്യൺ ഡോളറോളം അസ്തിയുള്ള ടൈലർ പെറിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 800 മില്യൺ ഡോളർ ആസ്തിയുള്ള ഡ്വെയ്ൻ ജോൺസണും തൊട്ടുപിന്നിൽ. അതിന് പിന്നില്‍ ഷാരൂഖും. ആദ്യ അഞ്ചില്‍ ഷാരൂഖിന് പിന്നില്‍ ടോം ക്രൂസും ഉണ്ട്. 

അതേ സമയം വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജനുവരി 25ന് തീയറ്ററുകളില്‍ എത്തുകയാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോൺ എബ്രഹാം, ദീപിക പദുകോണ്‍ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് പഠാന് ലഭിച്ചിരിക്കുന്നത്.  ആകെ 10 കട്ടുകളാണ് ചിത്രത്തിൽ ഉള്ളതെന്നാണ് വിവരം. സംഭാഷണങ്ങള്‍ കൂടാതെ മൂന്ന് ഷോട്ടുകളും സെൻസർ ബോർഡ് നീക്കം ചെയ്തിട്ടുണ്ട്. ഇത് മൂന്നും വിവാദത്തിന് ഇടയാക്കിയ ​ഗാനരം​ഗത്തിലേതാണ്. 

ഈ വരവ് വെറുതെ ആകില്ല, രാജ്യത്തിന് വേണ്ടി പോരാടാൻ‌ 'പഠാൻ'; ട്രെയിലർ എത്തി

ആര്യന്‍ ഖാനുമായി ഡേറ്റിംഗോ?; കാര്യങ്ങള്‍ വ്യക്തമാക്കി പാക് നടി സാദിയ

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ