ചിരിപടർത്താൻ 'മറിയം വന്ന് വിളക്കൂതി'; ചിത്രം നാളെ പ്രദർശനത്തിന് എത്തും

Published : Jan 30, 2020, 10:55 AM IST
ചിരിപടർത്താൻ 'മറിയം വന്ന് വിളക്കൂതി'; ചിത്രം നാളെ പ്രദർശനത്തിന് എത്തും

Synopsis

നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം നാളെ പ്രദർശനത്തിന് എത്തും

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സുപരിചിതരായ സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'മറിയം വന്ന് വിളക്കൂതി'. നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം നാളെ പ്രദർശനത്തിന് എത്തും. ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

ഒറ്റരാത്രിയിലെ തുടര്‍ച്ചയായ മൂന്നുമണിക്കൂറിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സേതു ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നടിയുടെ മേക്ക് ഓവര്‍ പോസ്റ്റര്‍ നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു. സിദ്ധാര്‍ത്ഥ് ശിവ, ബൈജു, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ.ആര്‍.കെ മീഡിയയുടെ ബാനറില്‍ രാജേഷ് ആഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഹെർ ഫ്രെയിം, ഹെർ സ്റ്റോറി: സിനിമ മേഖലയിലെ അധികാര ഘടന മാറണമെന്ന് വനിത സംവിധായകർ
'ആരെയും പേടിക്കേണ്ടതില്ലല്ലോ'; സെൻസറിംഗ് വിമർശന വിധേയമാക്കി ഓപ്പൺഫോറം